Times Kerala

നിരീക്ഷണ കേന്ദ്രങ്ങളില്‍ ഏഴു ദിവസംപിന്നിട്ടവരെ വീടുകളിലേക്ക് അയയ്ക്കും

 
നിരീക്ഷണ കേന്ദ്രങ്ങളില്‍ ഏഴു ദിവസംപിന്നിട്ടവരെ വീടുകളിലേക്ക് അയയ്ക്കും

കോട്ടയം :   വിദേശ രാജ്യങ്ങളില്‍നിന്നും മറ്റു സംസ്ഥാനങ്ങളില്‍നിന്നുമെത്തി ജില്ലാ ഭരണകൂടത്തിന്‍റെ ക്വാറന്‍റയിന്‍ കേന്ദ്രങ്ങളില്‍ ഏഴു ദിവസം പിന്നിട്ടവരെ വീടുകളിലേക്ക് അയയ്ക്കും.

കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ മാര്‍ഗനിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ ഇതു സംബന്ധിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിന് ജില്ലാ കളക്ടര്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് കത്തു നല്‍കി.

ഏഴു ദിവസത്തെ സ്ഥാപന ക്വാറന്‍റയിന്‍ പൂര്‍ത്തിയാക്കിയവരില്‍ വീടുകളില്‍ പൊതുസമ്പര്‍ക്കം ഒഴിവാക്കി താമസിക്കാന്‍ സൗകര്യമുള്ളവരെ അടുത്ത ഏഴു ദിവസം ഹോം ക്വാറന്‍റയിന്‍ നിര്‍ദേശിച്ച് വീട്ടിലേക്ക് അയയ്ക്കാവുന്നതാണെന്ന് കത്തില്‍ വ്യക്തമാക്കുന്നു.

ഗര്‍ഭിണികള്‍, വയോജനങ്ങള്‍, രോഗബാധിതര്‍, പത്തു വയസില്‍ താഴെയുള്ള കുട്ടികള്‍, ബന്ധുക്കളുടെ മരണവുമായി ബന്ധപ്പെട്ട് എത്തിയവര്‍ എന്നിവര്‍ക്ക് നിലവില്‍ 14 ദിവസത്തെ ഹോം ക്വാറന്‍റയിനാണ് നിര്‍ദേശിക്കുന്നത്.

Related Topics

Share this story