Times Kerala

ആപ്പുകള്‍ വഴി സ്ത്രീകളുമായി അടുപ്പമായാല്‍ പിന്നെ ഫോണ്‍ നംബര്‍ കൈമാറും , നഗ്നചിത്രക്കല് കൈക്കലാക്കി ഭീഷണിപ്പെടുത്തും; വിവാഹവാഗ്ദാനം നൽകി ചൂഷണം ചെയ്തത് നിരവധി സ്ത്രീകളെ; ഡോക്ടർ ചമഞ്ഞു പണം തട്ടിയ യുവാവ് അറസ്റ്റിൽ; പിടി വീണത് ഡോക്ടറായ യുവതിയിൽ നിന്നും പണം തട്ടാനുള്ള ശ്രമത്തിനിടെ.!

 
ആപ്പുകള്‍ വഴി സ്ത്രീകളുമായി അടുപ്പമായാല്‍ പിന്നെ ഫോണ്‍ നംബര്‍ കൈമാറും , നഗ്നചിത്രക്കല് കൈക്കലാക്കി ഭീഷണിപ്പെടുത്തും; വിവാഹവാഗ്ദാനം നൽകി ചൂഷണം ചെയ്തത് നിരവധി സ്ത്രീകളെ; ഡോക്ടർ ചമഞ്ഞു പണം തട്ടിയ യുവാവ് അറസ്റ്റിൽ; പിടി വീണത് ഡോക്ടറായ യുവതിയിൽ നിന്നും പണം തട്ടാനുള്ള ശ്രമത്തിനിടെ.!

ഡൽഹി: ഡോക്ടറാണെന്നു തെറ്റിദ്ധരിപ്പിച്ച് പെണ്കുട്ടികളിൽ നിന്നും പണം തട്ടിയ 31കാരൻ അറസ്റ്റിൽ. ഡേറ്റിംഗ് ആപ്പായ ടിന്‍റര്‍ വഴി ഓര്‍ത്തോപീഡിക് സര്‍ജനെന്ന് സ്വയം പരിചയപ്പെടുത്തിയാണ് യുവതികളില്‍ നിന്ന് ഇയാൾ പണം തട്ടിയത്. സംഭവത്തിൽ ആനന്ദ് കുമാർ എന്നയാളും ഇഒയാളുടെ സഹായി പ്രിയം യാദവുമാണ് അറസ്റ്റിലായത്.പ്രതി ബന്ധപ്പെട്ട ഡോക്ടര്‍ കൂടിയായ യുവതി പൊലീസില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.

ടിന്‍ററില്‍ വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കിയ ആനന്ദ് കുമാര്‍ ഡോക്ടര്‍ക്ക് മുന്നില്‍ തന്നെ സ്വയം പരിചയപ്പെടുത്തിയത് ഡോക്ടര്‍ രോഹിത്ത് ഗുജറാള്‍ എന്നാണ്. തുടര്‍ന്ന് ഇരുവരും സൗഹൃദത്തിലാകുകയും, നിരന്തരം ചാറ്റ് ചെയ്യാൻ തുടങ്ങുകയും ചെയ്തു.ഇതിനിടെ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നല്‍കിയ കുമാര്‍ ഡോക്ടറോട് 30000 രൂപ ബാങ്ക് അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യാന്‍ ആവശ്യപ്പെട്ടു. ഡോക്ടറുടെ സ്വകാര്യ ചിത്രങ്ങളും വീഡിയോകളും പുറത്തുവിടുമെന്ന് ഇയാള്‍ ഇവരെ ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതോടെയാണ് യുവതി പോലീസിൽ പരാതി നൽകിയത്.

ഒരു ഇവന്‍റ് മാനേജ്മെന്‍റ് സ്ഥാപനം നടത്തുന്ന ആനന്ദ് കുമാറിന് നിരവധി സ്ത്രീകളും പുരുഷന്‍മാരുമായ മോഡലുകളുമായി ബന്ധമുണ്ടെന്ന് സൈബര്‍ സെല്‍ ഡെപ്യുട്ടി പൊലീസ് കമ്മീഷണര്‍ പറഞ്ഞു. ഐഡി വച്ച് ഇയാളെ തിരിച്ചറിഞ്ഞ പൊലീസ് ലാജ്പത് നഗറില്‍ വച്ചാണ് അറസ്റ്റ് ചെയ്തത്.

ടിന്‍റര്‍ പോലുള്ള ഡേറ്റിംഗ് ആപ്പുകളില്‍ പ്രൊഫൈല്‍ ഉണ്ടാക്കാന്‍, പരിചയമുള്ള പുരുഷന്‍മാരായ മോഡലുകളുടെ ചിത്രങ്ങളാണ് ഉപയോഗിച്ചിരുന്നത്. ബബ്ബിള്‍, മാട്രിമോണിയല്‍ സൈറ്റായ ജീവന്‍ സാതി എന്നിവിടങ്ങളിലും ഇത്തരത്തില്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കിയിരുന്നു. ആപ്പുകള്‍ വഴി സ്ത്രീകളുമായി അടുപ്പം സ്ഥാപിച്ച ശേഷം ഫോണ്‍ നംബര്‍ കൈമാറുകയും ഇവരുമായി സൗഹൃദത്തിൽ ആകുകയും ചെയ്യും. അമ്മയുടെ ചികിത്സയുടെ പേരുപറഞ്ഞ് വീഡിയോ കോള്‍ ഒഴിവാക്കുകയും ദിവസങ്ങള്‍ക്കുള്ളില്‍ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്യും. സ്ത്രീകളോട് സ്വകാര്യ ചിത്രങ്ങള്‍ അയച്ചുതരാനും ആവശ്യപ്പെടും.കഴിഞ്ഞ നാല് മാസത്തിലേറെയായിക് ഇയാൾ ഇത്തരത്തിൽ തട്ടിപ്പ് നടത്തി വരികയാണെന്നും പോലീസ് പറഞ്ഞു.

Related Topics

Share this story