Times Kerala

എന്തിനാണ് മറ്റുള്ളവരുടെ പ്രൈവസിയില്‍ ഇങ്ങനെ ഇടപെടുന്നത്.,എല്ലാവര്‍ക്കും സ്വകാര്യതയുണ്ട്..; അലസാന്‍ഡ്ര ജോണ്‍സണ്‍

 
എന്തിനാണ് മറ്റുള്ളവരുടെ പ്രൈവസിയില്‍ ഇങ്ങനെ ഇടപെടുന്നത്.,എല്ലാവര്‍ക്കും സ്വകാര്യതയുണ്ട്..; അലസാന്‍ഡ്ര ജോണ്‍സണ്‍

വ്യത്യസ്ത മേഖലകളില്‍ കഴിവ് തെളിയിച്ച പതിനേഴ് പേര്‍ പങ്കെടുക്കുന്ന ബിഗ്‌ ബോസില്‍ ശ്രദ്ധിക്കപ്പെട്ട താരമാണ് അലസാന്‍ഡ്ര. താരത്തെ കുറിച്ചു കൂടുതൽ വിശേഷണത്തിന്റെ ആവശ്യം ഉണ്ടെന്നു തന്നെ തോന്നുന്നില്ല. കാരണം ഷോയിലൂടെയെത്തി ചുരുങ്ങിയ സമയം കൊണ്ടാണ് ഈ കോഴിക്കോട്ടുകാരി ലോകം എമ്പാടും ഉള്ള മലയാളികളുടെ മനസ്സിലേക്കങ്ങു കയറി കൂടിയത്.ബിഗ് ബോസിൽ നിന്നും ഇറങ്ങിയ ശേഷം സമൂഹമാധ്യമങ്ങൾ വഴി തന്റെ കുഞ്ഞുകുഞ്ഞു വിശേഷങ്ങൾ പങ്ക് വച്ചും താരം എത്താറുണ്ട്.ഇപ്പോളിതാ ലൈവിലെത്തി താന്‍ പുതിയൊരു ക്രൈം ത്രില്ലര്‍ വെബ് സീരീസില്‍ അഭിനയിക്കാന്‍ പോവുകയാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് അലസാന്‍ഡ്ര.

തന്‍റെ വിശേഷങ്ങളെല്ലാം പങ്കുവച്ച അലസാന്‍ഡ്ര ഷോയിലെ എല്ലാവരെയും വിളിക്കാറുണ്ടെന്നും സുജോയെ വിളിക്കാറില്ലെന്നും ചോദ്യങ്ങള്‍ക്ക് മറുപടിയായി പറഞ്ഞു. ഇതിനിടയില്‍ ഇപ്പോഴും പുകവലിക്കാറുണ്ടോ എന്ന ആരാധകന്‍റെ നിരന്തരമുള്ള ചോദ്യത്തിന് എന്തിനാണ് മറ്റുള്ളവരുടെ പ്രൈവസിയില്‍ ഇങ്ങനെ ഇടപെടുന്നതെന്ന് അലസാന്‍ഡ്ര ചോദിച്ചു. ഇല്ലെന്ന് ഒരിക്കല്‍ മറുപടി പറഞ്ഞ കാര്യം വീണ്ടും വീണ്ടും ചോദിക്കുന്നതെന്തിനാണെന്നും സാന്‍ഡ്ര ചോദിച്ചു. എല്ലാവര്‍ക്കും സ്വകാര്യതയുണ്ടെന്നും അത് അവര്‍ക്ക് കൊടുത്തേക്കാമെന്നും സാന്‍ഡ്ര പറയുന്നു.  അലസാന്‍ഡ്ര ഇനി ബിഗ് ബോസിലേക്ക് തിരികെ വിളിച്ചാല്‍ പോകുമോ എന്ന ചോദ്യത്തിന്.., വളരെ ആകാംക്ഷയോടെ ‘തീര്‍ച്ചയായും’ എന്നായിരുന്നു മറുപടി.

Related Topics

Share this story