Times Kerala

ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ യുവതിയെ അടുത്തേക്ക് വിളിച്ച മദ്യപസംഘം ആവശ്യപ്പെട്ടത് കുപ്പിയിൽ വെള്ളം എടുത്തു കൊണ്ട് വരാൻ; വിസമ്മതിച്ചതോടെ അസഭ്യവർഷവും, കയറിപിടിക്കാൻ ശ്രമവും; അതിഥി തൊഴിലാളിയായ സ്ത്രീയെ ആക്രമിച്ച കേസിൽ പ്രതികളെ തേടി പോലീസ്

മലപ്പുറം: അതിഥിതൊഴിലാളിയായ യുവതിക്കു നേരെ മദ്യപസംഘത്തിന്റെ അക്രമം. പെരിന്തല്‍മണ്ണ അങ്ങാടിപ്പുറത്താണ് സംഭവം. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങി പോകുമ്പോഴാണ് യുവതിക്ക് നേരെ കയ്യേറ്റം നടന്നത്. യുവതി വീട്ടിലേക്ക് പോകുന്ന വഴിയിൽ പരസ്യമായി മദ്യപിച്ചുകൊണ്ടിരുന്നവരാണ് ആക്രമിച്ചത്. അങ്ങാടിപ്പുറം ടാക്സി സ്റ്റാന്‍ഡിന് സമീപത്തു വച്ചാണ് സംഭവം. നടന്നു വരികയായിരുന്ന യുവതിയെ മദ്യപിക്കുകയായിരുന്ന രണ്ടു പേര്‍ സമീപത്തേക്ക് വിളിച്ചു. ശേഷം കയ്യില്‍ കാലിക്കുപ്പി കൊടുത്ത് വെളളം കൊണ്ടുവരാന്‍ ആവശ്യപ്പെടുകയായിരുന്നു. യുവതി വിസമ്മതിച്ചതോടെ അസഭ്യവര്‍ഷമായി. പിന്നാലെ കയ്യില്‍ കയറി പിടിച്ചു വലിച്ചു.യുവതി വര്‍ഷങ്ങളായി അങ്ങാടിപ്പുറത്ത് താമസിച്ച് വീട്ടു ജോലികള്‍ ചെയ്തു വരികയാണ്. സംഭവത്തിൽ യുവതി പെരിന്തല്‍മണ്ണ പൊലീസില്‍ പരാതി നല്‍കി. പ്രതികളെ കുറിച്ച് സൂചന ലഭിച്ചതായി പോലീസ് അറിയിച്ചു.

Related Topics

Share this story