Times Kerala

ഡിജിറ്റല്‍ പഠനം വിദ്യാര്‍ത്ഥികളുടെ വര്‍ഷം നഷ്ടപ്പെടുത്താതെ കാത്തു, വെല്ലുവിളികള്‍ തുടരുന്നു: അസോച്ചം-പ്രൈമൂസ് പാര്‍ട്‌നേഴ്‌സ് സര്‍വേ

 
ഡിജിറ്റല്‍ പഠനം വിദ്യാര്‍ത്ഥികളുടെ വര്‍ഷം നഷ്ടപ്പെടുത്താതെ കാത്തു, വെല്ലുവിളികള്‍ തുടരുന്നു: അസോച്ചം-പ്രൈമൂസ് പാര്‍ട്‌നേഴ്‌സ് സര്‍വേ

കൊച്ചി: കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ലോകം മുഴുവന്‍ ലോക്ക്ഡൗണിലായതോടെ പൂട്ടിയിടേണ്ടി വന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഓണ്‍ലൈന്‍ പഠനത്തിലേക്ക് തിരിയുന്നു. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലുള്ള 466 വിദ്യാര്‍ത്ഥികള്‍ക്കിടയിലും 483 അധ്യാപകര്‍ക്കിടയിലുമായി അസോച്ചം-പ്രൈമൂസ് പാര്‍ട്‌നേഴ്‌സ് നടത്തിയ സംയുക്ത സര്‍വേയില്‍ വ്യക്തമായതാണിത്. സ്വകാര്യ, സര്‍ക്കാര്‍ സ്‌കൂളുകളും കോളജുകളും ഉള്‍പ്പെടെ വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, വിദ്യാഭ്യാസ ആവാസവ്യവസ്ഥ മുഴുവനായും അഭിമുഖീകരിക്കുന്ന നിലവിലെ ഓണ്‍ലൈന്‍ സന്നദ്ധതയും വെല്ലുവിളികളും സര്‍വേ വിശകലനം ചെയ്തു.

ലോക്ക്ഡൗണ്‍ വിജയകരമായി മുന്നോട്ട് കൊണ്ടു പോകുന്നതിനും വിദ്യാഭ്യാസ തുടര്‍ച്ച ഉറപ്പാക്കുന്നതിനും, വെല്ലുവിളികളെ അവസരങ്ങളാക്കി മാറ്റുന്നതിനോട് ഇന്ത്യ പെട്ടെന്ന് പൊരുത്തപ്പെടേണ്ടതും പുനഃസ്ഥാപിക്കേണ്ടതും ആവശ്യമാണ്. വിദ്യാഭ്യാസ രംഗത്ത് ഡിജിറ്റല്‍ വിപ്ലവത്തിലേക്ക് നീങ്ങുന്നതിന് നമുക്ക് ലഭിച്ച മികച്ച അവസരമാണിതെന്നാണ് അസോച്ചം-പ്രൈമൂസ് പാര്‍ട്‌നേഴ്‌സ് സംയുക്ത സര്‍വെയില്‍ പങ്കെടുത്തവര്‍ പ്രതികരിച്ചത്. അതേസമയം, വീടുകള്‍ സ്‌കൂളുകള്‍ക്ക് ബദലുമാകുന്നില്ല. ലോക്ക്ഡൗണില്‍ അധ്യാപകരുമായുള്ള ഇടപെടല്‍, സ്‌പോര്‍ട്ട്‌സ്, കല, മറ്റ് കായിക പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ നഷ്ടപ്പെട്ടതായി 88 ശതമാനം വിദ്യാര്‍ത്ഥികളും റിപ്പോര്‍ട്ട് ചെയ്തു.

ഉള്‍പ്രദേശങ്ങളില്‍ ഓണ്‍ലൈന്‍ അല്ലെങ്കില്‍ സാങ്കല്‍പിക ക്ലാസുകള്‍ നടത്തുന്നതിനുള്ള അടിസ്ഥാന സൗകര്യ ലഭ്യതകളെക്കുറിച്ചും സര്‍വെ റിപ്പോര്‍ട്ട് വിശകലനം ചെയ്തു. സര്‍വെയില്‍ പങ്കെടുത്ത 89 ശതമാനം പേര്‍ക്കും വിഭവങ്ങള്‍ പ്രാപ്യമാണെങ്കിലും അവരുടെ സ്ഥാപനങ്ങള്‍ ഇതിന് ആവശ്യമായ പിന്തുണ നല്‍കുന്നില്ല. റിമോട്ട് അല്ലെങ്കില്‍ ഓണ്‍ലൈന്‍ ക്ലാസുകളില്‍ വിദ്യാര്‍ത്ഥികളുടെ സംശയങ്ങള്‍ തീര്‍ക്കാന്‍ അത്രകണ്ട് സാധിക്കുന്നില്ലെന്നാണ് 51 ശതമാനം അധ്യാപകരും പ്രതികരിച്ചത്.

വിദ്യാഭ്യാസ സേവനങ്ങളുടെ വിന്യാസത്തിലും വ്യതിയാനമുണ്ടെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഒരു ഭാഗത്ത് സാമ്പത്തിക ശേഷിയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതല്‍ പഠന സമയം ലഭിക്കുകയും സ്വകാര്യ സ്‌കൂളുകളും യൂണിവേഴ്‌സിറ്റികളും പിന്തുണയ്ക്കുകയും ചെയ്യുമ്പോള്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് കുറച്ച് പഠന സമയം മാത്രമാണ് ലഭിക്കുന്നത്. അധ്യാപകരുടെ ശേഷി നിര്‍ണായകമാണ്. ബദല്‍ സംവിധാനങ്ങളെ ആശ്രയിക്കാനുള്ള സാധ്യത കൂടുതലുമാണ്. ഓണ്‍ലൈന്‍ ക്ലാസുകള്‍ക്കായി 17 ശതമാനം സര്‍ക്കാര്‍ അധ്യാപകര്‍ക്കാണ് പരിശീലനം ലഭിച്ചിട്ടുള്ളതെങ്കില്‍ സ്വകാര്യ സ്ഥാപനങ്ങളിലെ 44 ശതമാനം അധ്യാപകര്‍ക്ക് ഇത് ലഭ്യമായിട്ടുണ്ട്.

തത്സമയ ഓണ്‍ലൈന്‍ ക്ലാസ് മുറികളിലൂടെയോ അല്ലെങ്കില്‍ ഇമെയില്‍ അല്ലെങ്കില്‍ വാട്ട്സ്ആപ്പ് വഴി അയച്ച അസൈന്‍മെന്റുകള്‍, വര്‍ക്ക്ഷീറ്റുകള്‍ എന്നിവപോലുള്ള രേഖകളിലൂടെയോ ആണ് ഉള്ളടക്ക വ്യാപനം സാധാരണ നടക്കുന്നതെന്ന് എന്ന് അസോച്ചം-പ്രൈമൂസ് സര്‍വേ വെളിപ്പെടുത്തി. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ സ്‌കൂളും സ്വകാര്യ സ്‌കൂളും ഒരേ രീതിയാണ് പങ്കുവയ്ക്കുന്നത്. ഡിജിറ്റല്‍ പഠനത്തിന്റെ നിര്‍വചനത്തിലെ വെല്ലുവിളികളെ പകര്‍ച്ചവ്യാധി ഉയര്‍ത്തിക്കാട്ടി…….ടെസ്റ്റുകളുടെ ഓണ്‍ലൈന്‍ സമര്‍പ്പണം ഡിജിറ്റല്‍ പഠനമല്ല……അത് കൂടുതല്‍ സങ്കീര്‍ണ്ണമായ ഒരു ആവാസവ്യവസ്ഥയാണ്, അതിന് കൂടുതല്‍ വിഭവങ്ങളും തന്ത്രങ്ങളും ആവശ്യമാണ്.

കോവിഡ്-19 സ്‌കൂള്‍ വിദ്യാഭ്യാസ വ്യവസ്ഥയെ തന്നെ വെല്ലുവിളിച്ചിരിക്കുകയാണെന്നും പഠനം സൗകര്യപ്രദമാക്കാന്‍ ഡിജിറ്റല്‍ സംവിധാനങ്ങളിലേക്കുള്ള മാറ്റം അനിവാര്യമാണെന്നും ഒരു കുട്ടിയും വിട്ടുപോകുന്നില്ല എന്ന് ഉറപ്പുവരുത്താന്‍ എഡ്‌ടെക് പോലുള്ള ഉത്തരവാദിത്ത മോഡലുകള്‍ ആവശ്യമാണെന്നും പ്രൈമൂസ് പാര്‍ട്ട്‌നേഴ്‌സ് മാനേജിങ് ഡയറക്ടര്‍ ചാരു മല്‍ഹോത്ര പറഞ്ഞു.

പരിഷ്‌കരണത്തിന്റെ വിഭവങ്ങള്‍ സ്വീകരിക്കുന്നില്ലെങ്കില്‍ ഡിജിറ്റല്‍ അടിസ്ഥാന സൗകര്യങ്ങളിലേക്കുള്ള പ്രവേശനം വിഭജനത്തെ നിര്‍വചിക്കുമെന്നും അവര്‍ കൂട്ടിചേര്‍ത്തു.
പഠനത്തിന്റെ ഡിജിറ്റലൈസേഷന്‍ പ്രാപ്തമാക്കുന്നതിനായി വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് സമീപകാല സര്‍ക്കാര്‍ പ്രഖ്യാപനങ്ങള്‍ ശ്രമിച്ചുവെന്നും അസോച്ചം-പ്രൈമൂസ് പാര്‍ട്‌നേഴ്‌സ് സംയുക്ത സര്‍വെ റിപ്പോര്‍ട്ട് പറയുന്നു. ഡിജിറ്റല്‍ വ്യവസായം ഈ വെല്ലുവിളി അവസരമായാണ് നോക്കികാണുന്നത്. സര്‍ക്കാര്‍ ഈ അവസരം പിപിപി രീതിയില്‍ കൂടുതല്‍ സ്വകാര്യവല്‍ക്കരണത്തിന് ഉപയോഗിക്കണം. പ്രൊഫഷണല്‍ മാനേജ്‌മെന്റിനെ ഉപയോഗിച്ച് ബൃഹത്തായ പഠന പരിഹാരത്തിന് ശ്രമിക്കണം.

Related Topics

Share this story