Times Kerala

കേരളത്തിൽ കാലവർഷമെത്തി

 
കേരളത്തിൽ കാലവർഷമെത്തി

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം എത്തിയതായി കേന്ദ്രകാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. അറബിക്കടലിൽ രൂപം കൊണ്ട ഇരട്ടന്യൂനമ‍ർദ്ദവും കാറ്റിൻ്റെ ​ഗതി അനുകൂലമായതുമാണ് കാലവ‍ർഷത്തെ നേരത്തെ കേരളതീരത്ത് എത്തിച്ചതെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഇപ്പോൾ അറിയിച്ചിരിക്കുന്നത്.അതേസമയം അറബിക്കടലിൽ ലക്ഷദ്വീപിനും കേരളത്തിനും ഇടയിലായി രൂപം കൊണ്ട ന്യൂനമ‍ർദ്ദം കൂടുത‍ൽ കരുത്താ‍‍ർജ്ജിച്ചു വരികയാണ്. വരും മണിക്കൂറുകളിൽ ഈ ന്യൂനമ‍ർദ്ദം നിസ‍​ർ​ഗ ചുഴലിക്കാറ്റായി മാറി മഹാരാഷ്ട്രയ്ക്കും ​ഗുജറാത്തിനുമിടയിൽ കരം തൊടും എന്നുമാണ് പ്രവചനം.

Related Topics

Share this story