Times Kerala

സൗദിയില്‍ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു

 
സൗദിയില്‍ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു

ദവാദ്മി: കോവിഡ് 19 ബാധിച്ച് ഒരു മലയാളി കൂടി സൗദിയില്‍ മരിച്ചു. മലപ്പുഫം മഞ്ചേരി മഞ്ഞപ്പറ്റ് സ്വദേശിയായ ഡോമിനിക് (38) ആണ് മരിച്ചത്. പനിയും ശ്വാസ തടസവും മൂലം ദവാദ്മി ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഈ മാസം 17ന് ആണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ന്യുമോണിയ കൂടിയതോടെ 25-ാം തീയതി തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരുന്നു.ഞായറാഴ്ച രാത്രി ഒമ്പത് മണിയോടെ മരണം സംഭവിച്ചു. സൗദി അരാംകോയുടെ അല്‍യമാമ പ്രൊജക്ടിലെ ജീവനക്കാരന്‍ ആയിരുന്നു ഡോമിനിക്. 18 വര്‍ഷമായി അല്‍യമാമ കമ്പനിയില്‍ സൂപര്‍വൈസറായി ജോലി ചെയ്തുവരികയായിരുന്നു. ഒരു വര്‍ഷം മുമ്പാണ് അവസാനമായി നാട്ടില്‍ എത്തി മടങ്ങിയത്. ഏപ്രിലില്‍ നാട്ടില്‍ പോകാനുള്ള തയാറെടുപ്പില്‍ ആയിരുന്നു. പിതാവ്: ജോണ്‍. മാതാവ്: മേരിക്കുട്ടി. ഭാര്യ: റൂബി. മക്കള്‍: ആല്‍വിന, അയന.

Related Topics

Share this story