Times Kerala

പന്നി ശല്യം: കൊടുമണ്‍ ഗ്രാമപഞ്ചായത്തില്‍ ജനജാഗ്രത സമിതി രൂപീകരിച്ചു

 
പന്നി ശല്യം: കൊടുമണ്‍ ഗ്രാമപഞ്ചായത്തില്‍ ജനജാഗ്രത സമിതി രൂപീകരിച്ചു

പത്തനംതിട്ട :    പന്നി ശല്യം രൂക്ഷമായ കൊടുമണ്ണില്‍ കര്‍ഷകരുടെ നിരന്തരമായ ആവശ്യം പരിഗണിച്ച് ചിറ്റയം ഗോപകുമാര്‍ എം എല്‍ എ മുന്‍കൈയെടുത്ത് ജനജാഗ്രത സമിതി രൂപീകരിച്ചു. വാര്‍ഡ് അടിസ്ഥാനത്തില്‍ യോഗം ചേര്‍ന്ന് പന്നികള്‍ കിടക്കുന്ന സ്ഥലം മനസിലാക്കാനും, കാടുകള്‍ വെട്ടി തെളിക്കാനും തീരുമാനിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കുഞ്ഞന്നാമ്മ കുഞ്ഞിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ചിറ്റയം ഗോപകുമാര്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസര്‍ സലീം ജോസ്, വൈസ് പ്രസിഡന്റ് എം ആര്‍ എസ് ഉണ്ണിത്താന്‍, ഐക്കാട് ഉദയകുമാര്‍, പഞ്ചായത്ത് സെക്രട്ടറി ബിന്ദു, കൃഷി ഓഫീസര്‍ ആദില എന്നിവര്‍ സംസാരിച്ചു.

Related Topics

Share this story