Times Kerala

കുടുംബശ്രീ അമരപ്പയര്‍ കൃഷി തുടങ്ങി

 
കുടുംബശ്രീ അമരപ്പയര്‍ കൃഷി തുടങ്ങി

പത്തനംതിട്ട:          കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തില്‍ പത്തനംതിട്ട നഗരസഭയിലെ 19-ാം വാര്‍ഡിലെ സൗഭാഗ്യ ജെഎല്‍ജി ഗ്രൂപ്പ് കാര്‍ഷിക പദ്ധതിയുടെ ഭാഗമായി അമരപ്പയര്‍ കൃഷി തുടങ്ങി. കുടുബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ കെ. വിധു അമരപ്പയര്‍ തൈകള്‍ നട്ട് ഉദ്ഘാടനം നിര്‍വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ അംബിക ദേവി, ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍ ഋഷി സുരേഷ്, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ മോനി വര്‍ഗീസ്, ജെഎല്‍ജി അംഗങ്ങള്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

Related Topics

Share this story