Times Kerala

റോഡരികിലെ ബൈക്കുകൾ തെളിവായി, ബ്ലാക്ക് മാൻ ഭീതി പരത്തി ലോക്ഡൗൺ മറവി‍ൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടികളെ പീഡിപ്പിക്കാൻ ശ്രമം; രണ്ടു പേർ അറസ്റ്റിൽ

 
റോഡരികിലെ ബൈക്കുകൾ തെളിവായി, ബ്ലാക്ക് മാൻ ഭീതി പരത്തി ലോക്ഡൗൺ മറവി‍ൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടികളെ പീഡിപ്പിക്കാൻ ശ്രമം; രണ്ടു പേർ അറസ്റ്റിൽ

കോഴിക്കോട്: ബ്ലാക്ക് മാൻ ഭീതി പരത്തി ലോക്ഡൗൺ മറവി‍ൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടികളെ ശാരീരികമായി പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ രണ്ടു പേർ അറസ്റ്റിൽ. കൊടിയത്തൂർ പഞ്ചായത്തിലെ ചെറുവാടി പഴംപറമ്പ് ചാലിപിലാവിൽ അഷാദ്(21), പൊയിലിൽ അജ്മൽ (18) എന്നിവരെയാണ് മുക്കം പോലീസ് അറസ്റ്റ് ചെയ്തത്.ലോക്ഡൗ‍ൺ കാലത്ത് പെൺകുട്ടികളുടെ വീടുകളിൽ സന്ദർശനം നടത്തിയപ്പോൾ റോഡരികിൽ ബൈക്കുകൾ നിർത്തിയിട്ടിരുന്നത് നാട്ടുകാർ കണ്ടിരുന്നു. ബൈക്കുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതികളെ പിടികൂടാൻ സഹായിച്ചത്.മുക്കം ഇൻസ്പെക്ടർ ബി.കെ.സിജുവിന്റെ നേതൃത്വത്തിൽ എസ്ഐ വി.കെ.അബ്ദുൽ റസാഖ്,എഎസ്ഐമാരായ സലീം മുട്ടത്ത്,സാജു, സിവിൽ പൊലീസ് ഓഫിസർമാരായ ഷഫീഖ് നീലിയാനിക്കൽ, ശ്രീകാന്ത്,സ്വപ്ന എന്നിവർ അടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.പോക്സോ പ്രകാരം അറസ്റ്റ് ചെയ്ത പ്രതികളെ വാട്സാപ് വിഡിയോ കോൾ വഴി പോക്സോ കോടതി ജഡ്ജ് കെ.സുഭദ്രാമ്മ മുൻപാകെ ഹാജരാക്കി. റിമാൻഡ് ചെയ്തു.

Related Topics

Share this story