വേങ്ങര പ്രാഥമികാരോഗ്യ കേന്ദ്രത്തിന് സാനിറ്റൈസര്‍ ഡിസ്പെന്സര്
Jun 1, 2020, 12:48 IST
വേങ്ങര: വേങ്ങര പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ കാലുകള്‍ കൊണ്ട് പ്രവര്‍ത്തിപ്പിക്കാവുന്ന സാനിറ്റൈസര്‍ ഡിസ്പെന്സര് സജ്ജമായി. വേങ്ങര ബ്ലോക്ക് ജീവനക്കാര്‍ നല്കിയ സാനിറ്റൈസര്‍ ഡിസ്പെന്സര് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചാക്കീരി അബ്ദുള്‍ ഹഖ് ഉദ്ഘാടനം ചെയ്തു. കാലുപയോഗിച്ച് പ്രസ്സ് ചെയ്താല്‍ കൈകളിലേക്ക് സാനിറ്റൈസര്‍ വന്നു വീഴുന്ന ഈ ഉപകരണം ആശുപത്രി ജീവനക്കാര്‍ക്കും രോഗികള്‍ക്കും വളരെ ഉപകാരപ്രദമാവും. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ഹൈദോസ് പൊട്ടേങ്ങല്‍, മെഡിക്കല്‍ ഓഫീസര്‍ ഡോ. സലീന മുക്താര്‍, ബ്ലോക്ക് പഞ്ചായത്ത് വേങ്ങര പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.