Times Kerala

കാലവര്‍ഷം മുന്നൊരുക്കം;മലപ്പുറം ജില്ലാപഞ്ചായത്ത് യോഗം ഇന്ന് മുതല്‍

 
കാലവര്‍ഷം മുന്നൊരുക്കം;മലപ്പുറം ജില്ലാപഞ്ചായത്ത് യോഗം ഇന്ന് മുതല്‍

  മലപ്പുറം: മഴയ്ക്ക് മുന്നോടിയായി കാലവര്‍ഷ മുന്നൊരുക്ക ദുരന്ത പ്രതികരണ മാര്‍ഗ രേഖ തയ്യാറാക്കുന്നതിനായി ജില്ലാപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ഇന്നും, നാളെയും(ജൂണ്‍ ഒന്ന്, രണ്ട്)തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അധ്യക്ഷന്‍മാരുടെ യോഗം ചേരും. ജൂണ്‍ ഒന്നിന് രാവിലെ 11ന് നിലമ്പൂര്‍, കാളികാവ്, വണ്ടൂര്‍, അരീക്കോട് ഉച്ചയക്ക് രണ്ടിന് പെരിന്തല്‍മണ്ണ, മങ്കട, മലപ്പുറം,കൊണ്ടോട്ടി ബ്ലോക്ക് /ഗ്രാമപഞ്ചായത്തുകള്‍ക്കാണ് യോഗം. ജൂണ്‍ രണ്ടിന് തിരൂരങ്ങാടി,തിരൂര്‍, വേങ്ങര, കുറ്റിപ്പുറം എന്നിവയ്ക്കും ഉച്ചക്ക് രണ്ടിന് പെരുമ്പടപ്പ്,പൊന്നാനി, താനൂര്‍ ബ്ലാക്ക് /ഗ്രാമപഞ്ചായത്തുകള്‍ക്കുമാണ് യോഗം. ബന്ധപ്പെട്ട ബ്ലോക്ക്/ ഗ്രാമപഞ്ചായത്ത്/ നഗരസഭ അധ്യക്ഷന്‍മാര്‍ യോഗത്തില്‍ പങ്കെടുക്കണമെന്ന് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു

Related Topics

Share this story