Times Kerala

തൃശ്ശൂർ കോർപ്പറേഷൻ 2015 -20 വികസന രേഖ മന്ത്രി എ സി മൊയ്തീൻ പ്രകാശനം ചെയ്തു

 
തൃശ്ശൂർ കോർപ്പറേഷൻ 2015 -20 വികസന രേഖ മന്ത്രി എ സി മൊയ്തീൻ  പ്രകാശനം ചെയ്തു

  തൃശ്ശൂർ: തൃശ്ശൂർ കോർപ്പറേഷന്റെ 2015- 20 വികസനരേഖ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീൻ പ്രകാശനം ചെയ്തു.’ജന മനസ്സുമായി മുന്നോട്ട് ‘എന്ന വികസന രേഖ കഴിഞ്ഞ അഞ്ചു വർഷത്തെ വികസന പദ്ധതികളുടെ സമഗ്ര ചിത്രമാണ് ജനങ്ങളിലേക്ക് എത്തിക്കുന്നത്.
2015 നവംബർ 18 നാണ് ഈ ഭരണസമിതി അധികാരത്തിൽ വന്നത്. നാലര വർഷത്തിനുള്ളിൽ 650 കോടി രൂപയുടെ വികസനമാണ് ഈ കൗൺസിൽ പൂർത്തിയാക്കുന്നത്. 2020 -21 സാമ്പത്തിക വർഷത്തേക്കുള്ള 150 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളും ഇതിനോടകം ആസൂത്രണം ചെയ്തു കഴിഞ്ഞു. ഇതിന്റെയെല്ലാം യഥാർത്ഥ മുഖം ഉൾപ്പെടുത്തിയാണ് വികസന രേഖ പ്രകാശനം ചെയ്തത്. കോർപ്പറേഷന് വേണ്ടി ഡി പി സി മെമ്പർ വർഗീസ് കണ്ടംകുളത്തി, അനൂപ് ഡേവിസ് കാട, അനൂപ് കരിപ്പാൽ, അലി കാടുകശ്ശേരി, ഫ്രാങ്കോ കുറ്റിക്കാട്ട്, ജി ബി കിരൺ, റോയ് അക്കര എന്നിവരാണ് വികസന രേഖ തയ്യാറാക്കിയത്. യോഗത്തിൽ മേയർ അജിത ജയരാജൻ, ഡെപ്യൂട്ടി മേയർ റാഫി പി ജോസ്, മുൻ മേയർ അജിത വിജയൻ, വിവിധ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാർ, ചെയർപേഴ്സൺമാർ, കൗൺസിലർമാർ തുടങ്ങിയവർ പങ്കെടുത്തു.

Related Topics

Share this story