Times Kerala

ക്രൈം ത്രില്ലറുമായി മംമ്ത മോഹന്‍ദാസ്..!; ‘ലാല്‍ബാഗ്’ ചിത്രത്തിന്റെ  ട്രെയ്‌ലര്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗ്

 
ക്രൈം ത്രില്ലറുമായി മംമ്ത മോഹന്‍ദാസ്..!; ‘ലാല്‍ബാഗ്’ ചിത്രത്തിന്റെ  ട്രെയ്‌ലര്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗ്

പ്രശാന്ത് മുരളി പത്മനാഭന്‍ രചനയും സംവിധാനം നിര്‍വ്വഹിക്കുന്ന പുതിയ ചിത്രമാണ് ‘ലാല്‍ബാഗ്’ . ചിത്രത്തിന്‍റെ ട്രെയ്‍ലര്‍ പുറത്തെത്തി.

ബംഗളൂരുവില്‍ ജോലി നോക്കുന്ന മലയാളി നഴ്‍സ് ആണ് മംമ്തയുടെ കഥാപാത്രം. ത്രില്ലര്‍ സ്വഭാവമുള്ള കുടുംബചിത്രം എന്ന സൂചനയാണ് ട്രെയ്‍ലര്‍ നല്‍കുന്നത്. രാഹുല്‍ മാധവ്, സിജോയ് വര്‍ഗീസ്, നേഹ സക്സേന, നന്ദിനി റായ്, രാഹുല്‍ ദേവ് ഷെട്ടി തുടങ്ങിയവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സംഗീതം രാഹുല്‍ രാജ്. ഛായാഗ്രഹണം ആന്‍റണി ജോ. പൈസാ പൈസാ എന്ന സിനിമയ്ക്കുശേഷം പ്രശാന്ത് മുരളി സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

Related Topics

Share this story