Times Kerala

കുന്നംകുളത്ത് പരാതികൾ ഇനി ഇ-മെയിൽ വഴി

 
കുന്നംകുളത്ത് പരാതികൾ ഇനി ഇ-മെയിൽ വഴി

  കുന്നംകുളം: കുന്നംകുളം പോലീസ് സ്റ്റേഷനിൽ ഇനി എല്ലാ പരാതികളും ഇ- മെയിൽ വഴി നൽകുന്ന സംവിധാനം നിലവിൽ വന്നതായി പോലീസ് അറിയിച്ചു. ഇനി മുതൽ പൊതുജനങ്ങൾക്ക് തങ്ങളുടെ പരാതി നൽകാൻ സ്റ്റേഷനിലേക്ക് നേരിട്ട് വരേണ്ടതില്ല. വിശദ വിവരങ്ങളും ഫോൺ നമ്പറും വെച്ച് ഇ- മെയിൽ ചെയ്താൽ മതി. പരാതികൾ siknklmtsrrl.pol@kerala.gov.in എന്ന വിലാസത്തിലാണ് അയക്കേണ്ടത്.
ഇ-മെയിൽ പരാതികളുടെ തുടർ നടപടികൾ ഉടൻ തന്നെ ഉണ്ടാകുമെന്നും സ്റ്റേഷനിലെ അനാവശ്യ തിരക്കുകൾ ഒഴിവാക്കുന്നതിനാണ് ഈ സംവിധാനം ഏർപ്പെടുത്തുന്നതെന്നും സി.ഐ കെ.ജി. സുരേഷ് അറിയിച്ചു.

Related Topics

Share this story