Times Kerala

മാളയിലെ യഹൂദ ശ്മശാനം : ചുറ്റുമതിൽ നിർമ്മാണത്തിന് അനുമതി

 
മാളയിലെ യഹൂദ ശ്മശാനം : ചുറ്റുമതിൽ നിർമ്മാണത്തിന് അനുമതി

തൃശൂർ :   നൂറ്റാണ്ടുകളുടെ ചരിത്രമുറങ്ങുന്ന മാള യഹൂദ സെമിത്തേരിയുടെ സംരക്ഷണം യാഥാർത്ഥ്യമാവുന്നു. മാളയിലെ യഹൂദ ശ്മശാനം ചുറ്റുമതിൽ കെട്ടി സംരക്ഷിക്കും. മുസിരിസ് പൈതൃക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് നാല് ഏക്കർ വരുന്ന ശ്മശാനം ചുറ്റുമതിൽ കെട്ടി സംരക്ഷിക്കുക. ഇതിനായി 989700 രൂപ അനുവദിച്ചു. എറണാകുളം ഇൻകലിനാണ് നിർമ്മാണച്ചുമതല. കരാറിലെ കാലാവധി ഒരു വർഷമാണെങ്കിലും 6 മാസത്തിനകം നിർമ്മാണം പൂർത്തിയാക്കും.
1950കളിൽ മാളയിൽനിന്നും ഇസ്രായേലിലേക്ക് കുടിയേറിയ യഹൂദർ, 1955 ജനുവരി 4ന് രജിസ്റ്റർ ചെയ്ത കരാർ പ്രകാരം സിനഗോഗിന്റെയും ശ്മാശാനത്തിന്റെയും സംരക്ഷണം പഞ്ചായത്തിനെ ഏൽപ്പിക്കുകയായിരുന്നു. ചുറ്റുമതിലിന്റെ നിർമ്മാണം കാലതാമസമില്ലാതെ പൂർത്തിയാക്കുമെന്ന് മുസിരിസ് പ്രൊജക്റ്റ് ലിമിറ്റഡ് മാനേജിങ് ഡയറക്ടർ പി എം നൗഷാദ് പറഞ്ഞു.

Related Topics

Share this story