Times Kerala

ലോകത്ത് ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന കായിക താരമായി ഫെഡറര്‍: പട്ടികയില്‍ ഇന്ത്യയിൽ നിന്നും കോഹ്ലിയും

 
ലോകത്ത് ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന കായിക താരമായി ഫെഡറര്‍: പട്ടികയില്‍ ഇന്ത്യയിൽ നിന്നും കോഹ്ലിയും

സിഡ്‌നി: ലോകത്ത് ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന കായികതാരങ്ങളുടെ പട്ടികയിൽ ടെന്നീസ് താരം റോജര്‍ ഫെഡററർ ഒന്നാമത്. ഫോബ്സ് പ്രസിദ്ധീകരിച്ച പട്ടികയാണ് പുറത്ത് വന്നത്. അര്‍ജന്റീനിയന്‍ ഫുട്‌ബോള്‍ സൂപ്പര്‍ താരം ലയണല്‍ മെസ്സിയെ മറികടന്നാണ് ഫെഡറര്‍ ഇത്തവണ ഒന്നാം സ്ഥാനം നേടിയത്. കഴിഞ്ഞ വര്‍ഷം പട്ടികയില്‍ അഞ്ചാമതായിരുന്നു ഫെഡറര്‍.കഴിഞ്ഞ വര്‍ഷം പട്ടികയില്‍ ഒന്നാമതായിരുന്ന മെസ്സി ഇത്തവണ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. പോര്‍ച്ചുഗീസ് ഫുട്‌ബോള്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത്.അതേസമയം ഇന്ത്യയില്‍ നിന്ന് വിരാട് കോഹ്ലി മാത്രമാണ് പട്ടികയില്‍ ഇടം നേടിയത്. പട്ടികയില്‍ അറുപത്താറാം സ്ഥാനത്താണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍. ലോകത്ത് ഏറ്റവും കൂടുതല്‍ വരുമാനം നേടുന്ന ക്രിക്കറ്റ് താരമാണ് കോഹ്ലി.

Related Topics

Share this story