Times Kerala

രാത്രി എട്ടിന് ശേഷം ജോലി ചെയ്യുന്നതിന് നിരോധനം

 

സിയോൾ: രാത്രി എട്ടിന് ശേഷം ജോലി ചെയ്യുന്നതിന് നിരോധനം ഏർപ്പെടുത്തി സൗത്ത് കൊറിയ. മാർച്ച് 30 മുതലാണ് ഈ തീരുമാനം പ്രാബല്യത്തിൽ വരുന്നത്. ഏപ്രിൽ രണ്ടാമത്തെ ആഴ്ച്ചയും നാലാമത്തെ ആഴ്ചയും എല്ലാ വെള്ളിയാഴ്ചയും 7.30 ഓടെയും മേയ് ആദ്യവാരത്തോടെ എല്ലാ വെള്ളിയാഴ്ചയും 7 മണിയോടെയും ജോലി നിർത്താനാണ് നിർദേശം.ഒരു വർഷത്തെ കണക്കെടുക്കുമ്പോൾ മറ്റ് രാജ്യങ്ങളെക്കാൾ 1000 മണിക്കൂറുകൾ കൂടുതലായി ആളുകൾ ജോലി ചെയ്യുന്നതായി കണ്ടെത്തിയതിനാലാണ് ഇത്തരത്തിൽ ഒരു തീരുമാനം. മുൻപ് ഫ്രാൻസും ഒരു ജാപ്പനീസ് കമ്പനിയും സമാനമായ രീതിയിൽ തൊഴിലാളികൾക്ക് അനുകൂലമായ തീരുമാനങ്ങൾ എടുത്തിരുന്നു.

Related Topics

Share this story