Times Kerala

വിവാഹം കഴിഞ്ഞു രണ്ടാം ദിവസം 4 ലക്ഷം രൂപയുടെ സ്വർണവുമായി യുവതി മുങ്ങി; നീണ്ട നാളത്തെ പ്രണയത്തിന് ശേഷം വിവാഹിതയായ യുവതി പോയത് പുതിയ കാമുകനൊപ്പം.! ഒടുവിൽ കിട്ടിയത് എട്ടിന്റെ പണിയും…

 
വിവാഹം കഴിഞ്ഞു രണ്ടാം ദിവസം 4 ലക്ഷം രൂപയുടെ സ്വർണവുമായി യുവതി മുങ്ങി; നീണ്ട നാളത്തെ പ്രണയത്തിന് ശേഷം വിവാഹിതയായ യുവതി പോയത് പുതിയ കാമുകനൊപ്പം.! ഒടുവിൽ കിട്ടിയത് എട്ടിന്റെ പണിയും…

ബാദ്ധ്വാൻ ; നീണ്ട നാളത്തെ പ്രണയത്തിന് ശേഷം വിവാഹിതയായ യുവതി ഭർത്താവിനെ ഉപേക്ഷിച്ചു കാമുകനൊപ്പം പോയി. വിവാഹം കഴിഞ്ഞ് രണ്ടാം ദിവസം 4 ലക്ഷം രൂപയുടെ സ്വർണവുമായാണ് യുവതി മുങ്ങിയത്. ഉത്തർപ്രദേശിലെ ബാദ്ധ്വാൻ ജില്ലയിലെ ചോട്ടാ പരയിൽ വെച്ചായിരുന്നു കഴിഞ്ഞ ദിവസം കമിതാക്കളായ യുവതിയുടെയും യുവാവിന്റെയും പ്രണയ വിവാഹം നടന്നത്. എന്നാല്‍ കല്യാണം കഴിഞ്ഞ് രണ്ടാം ദിവസം വരന്റെ വീട്ടിൽ നിന്നും നവ വധുവിനെ കാണാതാവുകയും പിന്നീട് പോലീസ് സഹായത്തോടെ കാമുകൻ ഒപ്പം ബൈക്കിൽ ജില്ലാ അതിർത്തി കടക്കാൻ ശ്രമിക്കുമ്പോൾ പിടിയിലാവുകയായിരുന്നു. ഹോട്ട് സ്പോട്ട് പ്രദേശമായതിനാൽ കനത്ത പോലീസ് സുരക്ഷ ഉള്ളതിനാലാണ് നവ വധു പിടിയിലായത്. ചോട്ടാ പര സ്വദേശിയായ മഹേഷും ആസംഗഡ് സ്വദേശിയായ റിയയും നീണ്ട പ്രണയത്തിന് ശേഷമാണ് വിവാഹം കഴിച്ചത്. വീട്ടുകാരെ ഉറക്ക മരുന്ന് കൊടുത്ത് മയക്കിയ ശേഷമാണ് റിയ കാമുകൻ ഒപ്പം സ്വർണം കൊണ്ട് കടന്ന് കളഞ്ഞത്. പോലീസിന്റെ കൈയിൽ ലഭിച്ച സ്വർണം തിരികെ കിട്ടിയതോടെ എത്രയും പെട്ടന്ന് ബന്ധം നിയമപരമായി ഒഴിയണം എന്നാണു ഭർത്താവിന്റെയും കുടുംബത്തിന്റെയും തീരുമാനം.

Related Topics

Share this story