Times Kerala

വെട്ടുകിളി ആക്രമണത്തിൽ രാജ്യത്തെ കർഷകർ ദുരിതം അനുഭവിക്കുമ്പോൾ അതിനെ മതവുമായി കുട്ടിച്ചേർക്കുന്നത് എന്തിനാ?..; നടി സെെറ വസീം പങ്കുവെച്ച ട്വീറ്റിനെതിരേ ആരാധകർ 

 
വെട്ടുകിളി ആക്രമണത്തിൽ രാജ്യത്തെ കർഷകർ ദുരിതം അനുഭവിക്കുമ്പോൾ അതിനെ മതവുമായി കുട്ടിച്ചേർക്കുന്നത് എന്തിനാ?..; നടി സെെറ വസീം പങ്കുവെച്ച ട്വീറ്റിനെതിരേ ആരാധകർ 

വലിയ വിഭാ​ഗം കർഷകർ ആശങ്കയിൽ കഴിയുന്നതിനിടെ വെട്ടുകിളികളെക്കുറിച്ച് നടി സൈറ വസീം നടത്തിയ പ്രതികരണം വലിയ വിവാദമായിരിക്കുകയാണ്.സെെറ പാകിസ്താൻ അനുഭാവിയാണ് എന്നാരോപിച്ച് നിരവധി പേരാണ് രം​ഗത്തെത്തിയത്.

വെള്ളപ്പൊക്കം, വെട്ടുകിളി, പേൻ, തവളകൾ, രക്തം എന്നിങ്ങനെ വ്യക്തമായ ദൃഷ്ടാന്തങ്ങൾ അവരുടെ നേരെ നാം അയച്ചു. എന്നിട്ടും അവർ അഹങ്കരിക്കുകയും കുറ്റവാളികളായ ജനതയായിരിക്കുകയും ചെയ്തു- ഖുറാനെ ( 7:133) ഉദ്ധരിച്ചായിരുന്നു സെെറയുടെ പ്രതികരണം. ഇതിനെതിരേ ശക്തമായ വിമർശനം ഉയരുകയാണ്.

വെട്ടുകിളി ആക്രമണത്തിൽ രാജ്യത്തെ കർഷകർ ദുരിതം അനുഭവിക്കുമ്പോൾ അതിനെ മതവുമായി കൂട്ടിക്കെട്ടുന്നത് എന്തിനാണെന്നാണ് വിമർശകർ ചോദിക്കുന്നത്

Related Topics

Share this story