Times Kerala

സര്‍വീസ്/ഫാമിലി പെന്‍ഷന്‍ വിതരണം ജൂണ്‍ ഒന്നിന് തുടങ്ങും

 
സര്‍വീസ്/ഫാമിലി പെന്‍ഷന്‍ വിതരണം ജൂണ്‍ ഒന്നിന് തുടങ്ങും

പത്തനംതിട്ട :       ട്രഷറി വഴിയുള്ള സംസ്ഥാന സര്‍വീസ്/ഫാമിലി പെന്‍ഷന്റെയും ഇതര സംസ്ഥാന പെന്‍ഷന്റെയും വിതരണം ജൂണ്‍ ഒന്നിന് തുടങ്ങുമെന്ന് ജില്ലാ ട്രഷറി ഓഫീസര്‍ പ്രസാദ് മാത്യു അറിയിച്ചു. കോവിഡ് 19 രോഗവ്യാപന ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മുന്‍ മാസങ്ങളില്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളോടെ സുരക്ഷാ ക്രമീകരണങ്ങള്‍ പൂര്‍ണമായും പാലിച്ച് ഒന്ന് മുതല്‍ അഞ്ച് വരെ പെന്‍ഷന്‍ വിതരണം നടത്തും. പെന്‍ഷന്‍ വിതരണ ക്രമീകരണ പട്ടിക ചുവടെ:

ജൂണ്‍ ഒന്നിന് രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒന്ന് വരെ പിടിഎസ്ബി അക്കൗണ്ട് നമ്പര്‍ പൂജ്യത്തില്‍ അവസാനിക്കുന്ന പെന്‍ഷന്‍കാര്‍. ഉച്ചയ്ക്ക് രണ്ട് മുതല്‍ വൈകിട്ട് നാല് വരെ ഒന്നില്‍ അവസാനിക്കുന്ന പെന്‍ഷന്‍കാര്‍.

രണ്ടിന് രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒന്ന് വരെ പിടിഎസ്ബി അക്കൗണ്ട് നമ്പര്‍ രണ്ടില്‍ അവസാനിക്കുന്ന പെന്‍ഷന്‍കാര്‍. ഉച്ചയ്ക്ക് രണ്ട് മുതല്‍ വൈകിട്ട് നാല് വരെ മൂന്നില്‍ അവസാനിക്കുന്ന പെന്‍ഷന്‍കാര്‍.

മൂന്നിന് രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒന്ന് വരെ പിടിഎസ്ബി അക്കൗണ്ട് നമ്പര്‍ നാലില്‍ അവസാനിക്കുന്ന പെന്‍ഷന്‍കാര്‍. ഉച്ചയ്ക്ക് രണ്ട് മുതല്‍ വൈകിട്ട് നാല് വരെ അഞ്ചില്‍ അവസാനിക്കുന്ന പെന്‍ഷന്‍കാര്‍.

നാലിന് രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒന്ന് വരെ പിടിഎസ്ബി അക്കൗണ്ട് നമ്പര്‍ ആറില്‍ അവസാനിക്കുന്ന പെന്‍ഷന്‍കാര്‍. ഉച്ചയ്ക്ക് രണ്ട് മുതല്‍ വൈകിട്ട് നാല് വരെ ഏഴില്‍ അവസാനിക്കുന്ന പെന്‍ഷന്‍കാര്‍.

അഞ്ചിന് രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒന്ന് വരെ പിടിഎസ്ബി അക്കൗണ്ട് നമ്പര്‍ എട്ടില്‍ അവസാനിക്കുന്ന പെന്‍ഷന്‍കാര്‍. ഉച്ചയ്ക്ക് രണ്ട് മുതല്‍ വൈകിട്ട് നാല് വരെ ഒമ്പതില്‍ അവസാനിക്കുന്ന പെന്‍ഷന്‍കാര്‍.

Related Topics

Share this story