Times Kerala

ഗണ്‍ശ്യാം ദാസ് പ്രൈമസ് പാര്‍ട്‌നേഴ്‌സ് സീനിയര്‍ ഉപദേഷ്ടാവ്

 
ഗണ്‍ശ്യാം ദാസ് പ്രൈമസ് പാര്‍ട്‌നേഴ്‌സ് സീനിയര്‍ ഉപദേഷ്ടാവ്

ന്യൂഡല്‍ഹി: വ്യവസായ രംഗത്തെ വിദഗ്ധര്‍ രൂപീകരിച്ച പ്രമുഖ കണ്‍സള്‍ട്ടിങ് സ്ഥാപനമായ പ്രൈമസ് പാര്‍ട്‌നേഴ്‌സിന്റെ മുതിര്‍ന്ന ഉപദേഷ്ടാവായി ഗണ്‍ശ്യാം ദാസ് നിയമിതനായി.പ്രൈമസിന്റെ വളര്‍ച്ചയില്‍ തന്ത്രപരമായ ദൗത്യങ്ങളില്‍ നേതൃത്വത്തിന് ദാസ് ഉപദേശങ്ങള്‍ നല്‍കും.

പരിചയ സമ്പന്നനായ ബിസിനസ് നേതാവ് ദാസ് നിലവില്‍ ജൂബിലിയന്റ് ഇന്‍ഡസ്ട്രീസ് ബോര്‍ഡിന്റെ സ്വതന്ത്ര ഡയറക്ടറാണ്. 2000ത്തിലാണ് നാസ്ദാക്ക് ഒഎംഎക്‌സ് ഗ്രൂപ്പിനൊപ്പം ഗണ്‍ശ്യാം ചേര്‍ന്നത്. ഏഷ്യാ പസിഫിക്, മിഡില്‍ ഈസ്റ്റിന്റെ മാനേജിങ് ഡയറക്ടറുമായിരുന്നു. ജര്‍മനിയുടെ കൊമേഴ്‌സ് ബാങ്ക് എ.ജിയുടെ ഭാഗമായ ഒമാനിലെ മജാന്‍ ഇന്റര്‍നാഷണലിന്റെ ജനറല്‍ മാനേജരും ചീഫ് എക്‌സിക്യൂട്ടീവുമായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഇന്ത്യന്‍ കണ്‍സള്‍ട്ടിങ് രംഗം മാറ്റത്തിന്റെ തരംഗത്തിലാണെന്നും വളര്‍ച്ചയ്ക്ക് ആവശ്യമായ ഭാവിയിലേക്കുള്ള ആശയങ്ങള്‍ നടപ്പിലാക്കാന്‍ ഇടപാടുകാരെ സഹായിക്കുന്നതിനേക്കാള്‍ പ്രൈമസ് പാര്‍ട്‌ണേഴ്‌സ് ഇന്ത്യയുടെ കാതലായ ആശയം തിരിച്ചറിഞ്ഞ് പ്രത്യേക മൂല്യ നിര്‍ദ്ദേശം അവതരിപ്പിക്കുന്നുവെന്ന് ഗണ്‍ശ്യാം ദാസ് പറഞ്ഞു.

ആഭ്യന്തര, രാജ്യാന്തര ബാങ്കിങിലും കാപിറ്റല്‍ വിപണിയിലും ദാസിന് 35 വര്‍ഷത്തെ പരിചയമുണ്ട്. ഏഷ്യാ പസിഫിക്, മിഡില്‍ ഈസ്റ്റ് എന്നിവിടങ്ങളില്‍ കോര്‍പറേറ്റ് ബിസിനസ്, ബാങ്കുകള്‍, ബാങ്കിങേതര സ്ഥാപനങ്ങള്‍ തുടങ്ങിയവയുടെ വികസനത്തില്‍ ദാസ് സജീവമായ പങ്കു വഹിച്ചിട്ടുണ്ട്. ഡല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ നിന്നും സാമ്പത്തിക ശാസ്ത്രത്തില്‍ ഹോണേഴ്‌സ് ബിരുദവും ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയില്‍ നിന്നും ലിംഗ്വസ്റ്റിക്‌സില്‍ മാസ്റ്റേഴ്‌സ് ബിരുദവും അദേഹം കരസ്ഥമാക്കിയിട്ടുണ്ട്.

Related Topics

Share this story