Times Kerala

പരിസ്ഥിതിദിനത്തോടനുബന്ധിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് തൈകള്‍ വിതരണം ചെയ്തു

 
പരിസ്ഥിതിദിനത്തോടനുബന്ധിച്ച്  തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് തൈകള്‍ വിതരണം ചെയ്തു

മലപ്പുറം:  പരിസ്ഥിതിദിനത്തോടനുബന്ധിച്ച് മലപ്പുറം സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള തൈകള്‍ വിതരണം ചെയ്തു. തൈകളുടെ വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി. ഉണ്ണികൃഷ്ണന്‍ ഗായകന്‍ ശിവദാസ് വാരിയര്‍ക്ക് തൈകള്‍ നല്‍കി ഉദ്ഘാടനം ചെയ്തു. മലപ്പുറം സോഷ്യല്‍ ഫോറസ്ട്രി അസി. ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ എ.പി. ഇംതിയാസ്, ക്ഷീരവികസന ബോര്‍ഡ് അസി. ഡയറക്ടര്‍, ഡോളസ്, മലപ്പുറം സോഷ്യല്‍ ഫോറസ്ട്രി റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍ കെ.പി. അബ്ദുള്‍സമദ് തുടങ്ങിയവര്‍ പങ്കെടുത്തു.

Related Topics

Share this story