Times Kerala

കോഴിക്കോട് ജില്ലാ ഉപഭോകതൃതര്‍ക്ക പരിഹാര ഫോറം അംഗത്തിന്റെ നിയമനം

 
കോഴിക്കോട് ജില്ലാ ഉപഭോകതൃതര്‍ക്ക പരിഹാര ഫോറം അംഗത്തിന്റെ നിയമനം

കോഴിക്കോട്: കോഴിക്കോട് ജില്ലാ ഉപഭോക്തൃതര്‍ക്ക പരിഹാര ഫോറത്തില്‍ ഒഴിവുവരുന്ന മുഴുവന്‍ സമയ അംഗത്തിന്റെ (ജനറല്‍) നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ അംഗീകൃത യൂനിവേഴ്‌സിറ്റി ബിരുദമുള്ളവരും 35 വയസിനുമുകളില്‍ പ്രായമുള്ളവരും, എക്കണോമിക്സ്, നിയമം, കൊമേഴ്‌സ്, അക്കൗണ്ടന്‍സി, വ്യവസായം, ഭരണനിര്‍വഹണം, പൊതുകാര്യങ്ങള്‍ എന്നീ വിഷയങ്ങള്‍ കൈകാര്യം ചെയ്ത് 10 വര്‍ഷം പ്രവൃത്തി പരിചയവുള്ളവരുമായിരിക്കണം. അപേക്ഷ ഫോറത്തിന്റെ മാതൃക എല്ലാ ജില്ലാ കലക്ടറേറ്റുകളിലും സപ്ലൈ ഓഫീസുകളിലും ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറങ്ങളിലും www.consumeraffairs.kerala.gov.in. എന്ന വെബ്‌സൈറ്റിലും ലഭിക്കും. അപേക്ഷകര്‍ ബയോഡാറ്റ, സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് എന്നിവ സഹിതം മെയ് 30നകം സെക്രട്ടറി, ഉപഭോക്തൃകാര്യ വകുപ്പ്, ഗവണ്‍മെന്റ് സെക്രട്ടറിയേറ്റ്, തിരുവനന്തപുരം എന്ന വിലാസത്തില്‍ അപേക്ഷ സമര്‍പ്പിക്കണം.

Related Topics

Share this story