Times Kerala

സുഭിക്ഷ കേരളം; പട്ടിശ്ശേരി തോട് നവീകരണം പുരോഗമിക്കുന്നു

 
സുഭിക്ഷ കേരളം; പട്ടിശ്ശേരി തോട് നവീകരണം പുരോഗമിക്കുന്നു

മലപ്പുറം :   സുഭിക്ഷ കേരളം പദ്ധതിയിലുള്‍പ്പെടുത്തി പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പട്ടിശ്ശേരി തോട് നവീകരിക്കുന്നു. ബ്ലോക്ക് പഞ്ചായത്ത് 14 ലക്ഷം രൂപ ചെലവഴിച്ച് നവീകരിക്കുന്ന തോടിന്റെ പ്രവൃത്തി മൂന്നു ദിവസത്തിനകം പൂര്‍ത്തിയാകും. നന്നംമുക്ക് ഗ്രാമപഞ്ചായത്തിലെ പട്ടിശ്ശേരിയില്‍ സ്ഥിതി ചെയ്യുന്ന ഈ തോടിനെ ആശ്രയിക്കുന്നത് നിരവധി കര്‍ഷകരാണ്. ഒരു കിലോമീറ്റര്‍ നീളമുള്ള തോടിന് ഇരുവശവുമായി ഏക്കറുകണക്കിന് നെല്‍കൃഷിയാണ് കര്‍ഷകര്‍ കൃഷി ചെയ്യുന്നത്. തോട്ടിലെ ജലം നെല്‍കൃഷിയ്ക്കും സമീപത്തെ മറ്റു ജലാശയങ്ങളില്‍ വെള്ളം നില നിര്‍ത്താനും ഏറെ സഹായകരമാണ്. തോട് നവീകരണ പ്രവൃത്തി ഉദ്ഘാടനം പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആറ്റുണ്ണി തങ്ങള്‍ നിര്‍വഹിച്ചു. മറ്റു ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Related Topics

Share this story