Times Kerala

വനിതാ ഹോസ്റ്റലിലെ സെക്യൂരിറ്റിയെ തലക്കടിച്ച് കൊന്ന സംഭവം: സിസിടിവി ദൃശ്യം പുറത്ത്; അന്വേഷണം ഊർജ്ജിതമാക്കി പോലീസ്

 
വനിതാ ഹോസ്റ്റലിലെ സെക്യൂരിറ്റിയെ തലക്കടിച്ച് കൊന്ന സംഭവം: സിസിടിവി ദൃശ്യം പുറത്ത്; അന്വേഷണം ഊർജ്ജിതമാക്കി പോലീസ്

പാലക്കാട്: കഞ്ചിക്കോട്ടില്‍ വനിതാ ഹോസ്റ്റലിലെ സെക്യൂരിറ്റിജീവനക്കാരനെ തലക്കടിച്ചു കൊലപ്പെടുത്തിയ സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. കഞ്ചിക്കോട് അതുരാശ്രമം എന്ന വനിതാ ഹോസ്റ്റലിലെ സെക്യൂരിറ്റി കോഴിക്കോട് സ്വദേശി പി എം ജോണ്‍ ആണ് കൊല്ലപ്പെട്ടത്. 71 വയസ്സുണ്ടായിരുന്നു.ഇന്നലെ അര്‍ധരാത്രി 12 മണിയോടെയാണ് കൊല നടന്നത്. കോമ്പൗണ്ടില്‍ കയറിയ കള്ളന്റെ മോഷണ ശ്രമം ചെറുത്ത ജോണിനെ കമ്പിവടി കൊണ്ട് തലക്കടിക്കുകയായിരുന്നു.ഗുരുതരമായി പരുക്കേറ്റ ഇദ്ദേഹത്തെ ജില്ലാ ആശുപത്രിയില്‍ എത്തിച്ച ശേഷം വിദഗ്ധ ചികിത്സക്ക് പാലക്കാട് പാലാന ആശുപത്രിയിലേക്ക് മാറ്റി. എന്നാല്‍ ഇന്ന് രാവിലെയോടെ മരണപ്പെടുകയായിരുന്നു. ലോക്ഡൗണ്‍ ആയതുമൂലം ഹോസ്റ്റലില്‍ വിദ്യാര്‍ത്ഥികള്‍ ഇല്ലെന്നാണ് വിവരം.

Related Topics

Share this story