Times Kerala

താനൂരിൽ കിണര്‍ ഇടിഞ്ഞു മണ്ണിനടിയിൽ പെട്ട രണ്ടു പേരും മരിച്ചു

 
താനൂരിൽ കിണര്‍ ഇടിഞ്ഞു മണ്ണിനടിയിൽ പെട്ട രണ്ടു പേരും മരിച്ചു

മലപ്പുറം: താനൂരില്‍ കിണര്‍ ഇടിഞ്ഞുവീണ് ഉണ്ടായ അപകടത്തിൽ രണ്ടുപേര്‍ മരിച്ചു. താനൂര്‍ മുക്കോല വേലായുധന്‍, അച്യുതന്‍ എന്നിവരാണ് മരിച്ചത്. ഇരുവരും അറുപതിനടുത്ത് പ്രായമുള്ളവരാണ്. മൂലക്കല്ലില്‍ പുതിയ കിണര്‍ കിണര്‍ കുഴിക്കുന്നതിനിടെ രാവിലെ ഒന്‍പതോടെയാണ് അപകടം ഉണ്ടായത്. മുകള്‍ഭാഗത്തെ മണ്ണിടിഞ്ഞ് വീണതോടെ ഇരുവരും കിണറ്റില്‍ അകപ്പെടുകയായിരുന്നു. ഫയര്‍ഫോഴ്‍സും പൊലീസും ചേര്‍ന്ന് രാവിലെ മുതല്‍ രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും ഇരുവരുടെയും ജീവന്‍ രക്ഷിക്കാനായില്ല. ഉച്ചയോടെയാണ് മൃതദേഹം പുറത്തെടുത്തത്.

Related Topics

Share this story