Times Kerala

ഞങ്ങളുടെ റെയിൻബോ ബോയ്..; ചിത്രം പങ്കുവെച്ച് കുഞ്ചാക്കോ ബോബൻ 

 
ഞങ്ങളുടെ റെയിൻബോ ബോയ്..; ചിത്രം പങ്കുവെച്ച് കുഞ്ചാക്കോ ബോബൻ 

കഴിഞ്ഞ വര്‍ഷം മലയാള സിനിമാ പ്രേമികള്‍ ഒന്നടങ്കം ആഘോഷമാക്കിയ വാര്‍ത്തയായിരുന്നു നടന്‍ കുഞ്ചാക്കോ ബോബന് കുഞ്ഞ് ജനിച്ചു എന്നുള്ളത്. മലയാളികളുടെ പ്രിയ താരത്തിന് വിവാഹം കഴിഞ്ഞ് 14 വര്‍ഷത്തിന് ശേഷമാണ് കുഞ്ഞ് ജനിച്ചത് എന്നുള്ളതിനാല്‍ തന്നെ എല്ലാവരും കുഞ്ഞിന്റെ വരവ് ആഘോഷമാക്കുകയായിരുന്നു.ഇപ്പോളിതാ താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ചിത്രമാണ് വൈറലാകുന്നത്.

ഇസഹാക്ക് ബാൽക്കണിയിൽ നിൽക്കുന്ന ഒരു ചിത്രമാണ് ചാക്കോച്ചൻ ഷെയർ ചെയ്തിരിക്കുന്നത്, ചിത്രത്തിന്റെ പശ്ചാത്തലത്തിൽ അപ്രതീക്ഷിതമായി ആകാശത്ത് വിരിഞ്ഞൊരു മഴവില്ലും കാണാം. ഞങ്ങളുടെ റെയിൻബോ ബോയ് എന്നാണ് ചാക്കോച്ചൻ ഇസയെ വിശേഷിപ്പിക്കുന്നത്.

 

View this post on Instagram

 

🌈Rainbow Bwoy👶🏻

A post shared by Kunchacko Boban (@kunchacks) on

Related Topics

Share this story