Times Kerala

കോവിഡ് കാലത്ത് സാന്ത്വനമായി ‘കൂടെയുണ്ട് അങ്കണവാടികള്‍’

 
കോവിഡ് കാലത്ത് സാന്ത്വനമായി ‘കൂടെയുണ്ട് അങ്കണവാടികള്‍’

കാസർഗോഡ് :    കോവിഡ് 19 വ്യാപനത്തെ തുടര്‍ന്ന് ലോക്ഡൗണ്‍ പ്രഖ്യാപിച്ചത് മുതല്‍ സദാ ഉണര്‍ന്ന് പ്രവര്‍ത്തിക്കുകയാണ് അങ്കണവാടികള്‍. പോഷകാഹാരം ഉറപ്പുവരുത്താനും പ്രായമായവരുടെ കണക്കെടുക്കാനും അവശ്യമരുന്നുകള്‍ എത്തിച്ചു നല്‍കാനും പ്രവര്‍ത്തിക്കുകയാണ് അങ്കണവാടി പ്രവര്‍ത്തകര്‍. രോഗബാധിതരുടെ എണ്ണം എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ വനിത ശിശുവികസന വകുപ്പ് ‘കൂടെയുണ്ട് അങ്കണവാടികള്‍’ എന്ന പുതിയ പദ്ധതിയ്ക്ക് തുടക്കം കുറിച്ചു. കുടുംബങ്ങളിലേക്ക് അങ്കണവാടിയുടെ രണ്ടാം ഘട്ടമായാണ് കൂടെയുണ്ട് അങ്കണവാടികള്‍ ആവിഷ്‌ക്കരിച്ചിരിക്കുന്നത്.

ഗുണഭോക്താക്കളുടെ സൗകര്യങ്ങള്‍ അനുസരിച്ച് രണ്ട് തരത്തിലാണ് പദ്ധതിയുടെ പ്രവര്‍ത്തനം നടത്തുന്നത്. വാട്‌സാപ്പ് ഗ്രൂപ്പ് വീഡിയോ കോള്‍ വഴിയോ ഫോണിലെ കോണ്‍ഫറന്‍സ് കോള്‍ വഴിയോ ഇത് നടത്തും. അംഗണ്‍വാടി വര്‍ക്കറും ഏഴ് ഗുണഭോക്താക്കളും അടങ്ങുന്നതായിരിക്കും ഈ ഗ്രൂപ്പ് വീഡിയോ കോള്‍. ഏഴില്‍ കൂടുതല്‍ ഗുണഭോക്താക്കള്‍ ഉണ്ടെങ്കില്‍ ആളുകളുടെ എണ്ണം അനുസരിച്ച് കൂടുതല്‍ മെയ് മാസത്തെ ഈ മാസത്തെ വിഷയം ‘ഗര്‍ഭകാലവും കോറോണയും’ എന്നതാണ്.

ഗുണഭോക്താക്കള്‍ക്ക് ലോക്ക് ഡൗണ്‍ കാലഘട്ടത്തില്‍ ആവശ്യമായ പിന്തുണ നല്‍കുക, പരസ്പര ചര്‍ച്ചകളിലൂടെ ആകുലതകള്‍ പരിഹരിക്കുക, ഗുണഭോക്താക്കളുടെ ആവശ്യത്തിനനുസരിച്ചുള്ള പരിജ്ഞാനം ലഭ്യമാക്കുക, ഗുണപരമായ മാതൃകകള്‍ പങ്കുവയ്ക്കുകയും ശേഖരിക്കുകയും ചെയ്യുക, അങ്കണവാടി ഗുണഭോക്താക്കളുടെയും പ്രവര്‍ത്തകരുടെയും കൂട്ടായ്മ ശക്തിപ്പെടുത്തുക എന്നിവയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

Related Topics

Share this story