Times Kerala

മുഖ്യമന്ത്രിയുടെ സഹായ ഹസ്തം പദ്ധതി: നീലേശ്വരം നഗരസഭയിലെ കുടുംബശ്രീ യൂണിറ്റുകള്‍ക്ക് 46.35 ലക്ഷം രൂപയുടെ വായ്പ

 
മുഖ്യമന്ത്രിയുടെ സഹായ ഹസ്തം പദ്ധതി: നീലേശ്വരം നഗരസഭയിലെ കുടുംബശ്രീ യൂണിറ്റുകള്‍ക്ക് 46.35 ലക്ഷം രൂപയുടെ വായ്പ

നീലേശ്വരം:  മുഖ്യമന്ത്രിയുടെ സഹായ ഹസ്തം പദ്ധതി പ്രകാരം നീലേശ്വരം നഗരസഭയില്‍ 46.35 ലക്ഷം രൂപയുടെ വായ്പാ പദ്ധതി ആരംഭിച്ചു. നീലേശ്വരം നഗരസഭയിലെ 45 കുടുംബശ്രീ യൂണിറ്റുകള്‍ക്കാണ് വായ്പ ലഭിക്കുക. ആറ് മാസത്തെ ഇടവേളയ്ക്കുശേഷം 36 ലഘു ഗഡുക്കളായി വായ്പാ തുക തിരിച്ചടച്ചാല്‍ മതി. നീലേശ്വരം സര്‍വ്വീസ് സഹകരണ ബാങ്ക് വഴിയാണ് തുക വായ്പയായി നല്‍കുന്നത്.

ഇതു കൂടാതെ നീലേശ്വരത്തെ 11 ബാങ്കുകളില്‍ നിന്നായി നഗരസഭാ പരിധിയിലെ 342 അയല്‍കൂട്ടങ്ങളിലെ 4021 കുടുംബശ്രീ അംഗങ്ങള്‍ക്ക് 8500 രൂപ വീതം 3.6 കോടി രൂപയുടെ ധനസഹായ പദ്ധതി നടപ്പിലാക്കി വരികയാണ്. ഈ വായ്പയും ആറ് മാസത്തെ മൊറട്ടോറിയത്തിനുശേഷം 36 ലഘുഗഡുക്കളായി തിരിച്ചടച്ചാല്‍ മതി.

സര്‍ക്കാരിന്റെ സാമ്പത്തിക പാക്കേജ്: 1000 രൂപ വിതരണം ആരംഭിച്ചു

കോവിഡ്-19 ന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജ് പ്രകാരം സാമൂഹ്യസുരക്ഷാ പെന്‍ഷനോ, മറ്റേതെങ്കിലും ക്ഷേമ പെന്‍ഷനോ ലഭിക്കാത്ത ബി.പി.എല്‍,അന്ത്യേദയ, അന്നയോജന പട്ടികയില്‍ ഉള്‍പ്പെട്ട കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ സാമ്പത്തിക കൈത്താങ്ങ് എന്ന നിലയില്‍ 1000 രൂപ വീതം വിതരണം നീലേശ്വരം നഗരസഭയില്‍ ആരംഭിച്ചു. നീലേശ്വരം സര്‍വ്വീസ് സഹകരണ ബാങ്കാണ് തുക വിതരണം ചെയ്യുന്നത്. നഗരസഭാ പരിധിയിലെ 1191 കുടുംബങ്ങള്‍ക്ക് 11.91 ലക്ഷം രൂപ നല്‍കുന്നതിന്റെ വിതരണം പുരോഗമിക്കുകയാണെന്ന് നഗരസഭാ ചെയര്‍മാന്‍ പ്രൊഫ. കെ.പി. ജയരാജന്‍ അറിയിച്ചു.

Related Topics

Share this story