Times Kerala

ആലുവ മണപ്പുറത്ത് ലോക്ക്ഡൗണിൽ കുടുങ്ങി ദുരിതത്തിലായ സർക്കസ് കലാകാരൻമാർ ഉൾപ്പെടുന്ന സംഘത്തിന് സഹായവുമായി എൻ വൈ സി ദേശീയ ജനറൽ സെക്രട്ടറി അഫ്സൽ കുഞ്ഞുമോൻ

 
ആലുവ മണപ്പുറത്ത് ലോക്ക്ഡൗണിൽ കുടുങ്ങി ദുരിതത്തിലായ സർക്കസ് കലാകാരൻമാർ ഉൾപ്പെടുന്ന സംഘത്തിന് സഹായവുമായി എൻ വൈ സി ദേശീയ ജനറൽ സെക്രട്ടറി അഫ്സൽ കുഞ്ഞുമോൻ

പ്രസിദ്ധമായ ആലുവ ശിവരാത്രി മഹോത്സവത്തിന്റെ ഭാഗമായി നടത്തുന്ന വ്യാപാരമേളയിൽ പങ്കെടുക്കാനെത്തിയ മരണക്കിണർ,ജയന്റ് വീൽ, തുടങ്ങിയ വിനോദ ഉപോദികളും അതുമായി ബന്ധപ്പെട്ട തൊഴിലാളികളും ആണ് ലോക്ക്ഡൗൺ മൂലം മണപ്പുറത്ത് കുടുങ്ങിയത്.ദേശീയതലത്തിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചപ്പോൾ ഉത്സവങ്ങൾ,വ്യാപാരമേളകൾ മുതലായ പ്രവർത്തനങ്ങൾ നിലച്ചതാണ് ഇവരുടെ ജീവിതം ബുദ്ധിമുട്ടിലാക്കിയത്, ജോലി ഇല്ലാതായതോടെ ഭക്ഷണത്തിന് ബുദ്ധിമുട്ടിലായ ഇവർക്ക് മഴക്കാലമായതോടെ പെരിയാറിന്റെ തീരത്തായതിനാൽ വെള്ളപ്പൊക്ക ഭീഷണികൂടി നേരിടുകയാണ്.ഇവരുടെ ദയനീയസ്ഥിതി അറിഞ്ഞ എൻ സി പിയുടെ യുവജന വിഭാഗം എൻ വൈ സി പ്രവർത്തകരാണ് ഇവർക്കുള്ള ഭക്ഷണ സാധനങ്ങളുമായി ഇവരെ സഹായിക്കാനെത്തിയത്. എൻ വൈ സി അഖിലേന്ത്യാ ജനറൽ സെക്രട്ടറി അഫ്സൽ കുഞ്ഞുമോൻ, എറണാകുളം ജില്ലാ വൈസ് പ്രസിഡന്റ് ഷെർബിൻ കൊറയ, എൻ സി പി ആലുവ ബ്ലോക്ക് സെക്രട്ടറിമാരായ അബ്ദുൾ ജബ്ബാർ, അനൂബ് നൊച്ചിമ, എൻ വൈ സി ബ്ലോക്ക് പ്രസിഡന്റ്‌ അഷ്കർ സലാം, ഷിബിൻ ഷാജി, തുടങ്ങിയവർ പങ്കെടുത്തു

Related Topics

Share this story