Times Kerala

സൗന്ദര്യ സങ്കല്‍പ്പങ്ങളെ പൊളിച്ചെഴുതി ഈ മോഡല്‍; സോഷ്യല്‍ മീഡിയയില്‍ സ്റ്റാര്‍ ആണ്; ചിത്രങ്ങള്‍ കാണാം

 

മുഖത്ത് കറുത്ത മറുകുമായിട്ടായിരുന്നു 24 കാരിയായ മരിയാന മെന്‍ഡസ് ജനിച്ചത്. മോഡലാകണമെന്നായിരുന്നു ആഗ്രഹം എന്നാല്‍ മുഖത്തെ വലിയ കറുത്തപാട് കാരണം ആരും അടുപ്പിച്ചില്ല. ആരും തന്നെ അംഗീകരിക്കാന്‍ തയ്യാറാകാതിരുന്നപ്പോഴും ഈ ബ്രസീലിയന്‍ യുവതി തളര്‍ന്നില്ല. മറ്റുള്ളവര്‍ക്ക് കൂടി പ്രചോദനമാവുകയാണ് മരിയാന ഇപ്പോള്‍.

തന്റെ മുഖത്തെ കറുത്ത മറുക് ഒരു ഭംഗിക്കുറവായി മരിയാന കാണുന്നില്ല. ഇത് മറ്റൊരു തരത്തിലുള്ള ഭംഗിയായാണ് മരിയാന അവതരിപ്പിക്കുന്നത്. തന്റെ മറുക് മെയ്ക്കപ്പ് ചെയ്ത് മറച്ച് വെയ്ക്കണമെന്നോ ഓപ്പറേഷനിലൂടെ നീക്കം ചെയ്യണമെന്നോ മരിയാന ആഗ്രഹിച്ചിട്ടില്ല.

ആത്മവിശ്വാസത്തോടെയുള്ള മരിയാനയുടെ മുന്നേറ്റത്തിന് സോഷ്യല്‍ മീഡിയയില്‍ നല്ല പിന്തുണയാണ് ലഭിക്കുന്നത്. 21000 ഇന്‍സ്റ്റഗ്രാം ഫോളോവേഴ്‌സ് ഉണ്ട് മരിയാനയ്ക്ക്, വസ്ത്ര വ്യാപരരംഗത്തെ പ്രിന്റ് പരസ്യങ്ങളിലൂടെയാണ് മരിയാന തന്റെ കരിയര്‍ തുടങ്ങുന്നത്.

ഫാഷന്‍ ലോകത്തെ സൗന്ദര്യ സംങ്കല്‍പങ്ങള്‍ പൊളിച്ചെഴുതണമെന്നാണ് മരിയാനയുടെ ആഗ്രഹം. എല്ലാവര്‍ക്കും അവരുടേതായ സൗന്ദര്യമുണ്ട്. നാം അങ്ങനെ തന്നെ നമ്മെ അംഗീകരിക്കണമെന്നും മരിയാന പറയുന്നു.

ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതില്‍ തനിക്ക് ഒരു മടിയുമില്ല. തന്റെ അമ്മ ചെറുപ്പം മുതലേ സാധാരണകുട്ടികളെപ്പോലെ ആത്മവിശ്വാസത്തോടെ പെരുമാറാന്‍ തന്നെ പഠിപ്പിച്ചു. മറുക് ഇപ്പോള്‍ ഒരു പ്രശ്‌നമേയല്ലെന്നും മരിയന പറയുന്നു.

Related Topics

Share this story