chem

ട്രംപിനെതിരെ വെളിപ്പെടുത്തലുമായി പോണ്‍നടി

വാഷിങ്ടണ്‍ : അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായുള്ള ലൈംഗികബന്ധത്തെക്കുറിച്ച് വെളിപ്പെടുത്തലുകളുമായി നീലച്ചിത്ര നടി സ്റ്റോമി ഡാനിയല്‍സ്. ട്രംപുമായി പൂര്‍ണ സമ്മതത്തോടെ ലൈംഗികബന്ധം ഉണ്ടായിട്ടുണ്ട്. എന്നാല്‍ അതിനുള്ള അദ്ദേഹത്തിന്റെ ക്ഷണം തീര്‍ത്തും മോശം രീതിയിലായിരുന്നുവെന്നും അവര്‍ വെളിപ്പെടുത്തി.

സിബിഎസ് ചാനലിന്റെ ’60 മിനുട്ട്‌സ്‌’ അഭിമുഖ പരിപാടിയിലായിരുന്നു വെളിപ്പെടുത്തല്‍. 2006 ല്‍ ലേക് താഹോ സെലിബ്രിറ്റി ഗോള്‍ഫ് ടൂര്‍ണമെന്റിന്റെ ഇടയ്ക്കാണ് ട്രംപിനെ പരിചയപ്പെട്ടത്. ഡിന്നറിനായി ട്രംപ് ഹോട്ടല്‍ സ്യൂട്ടിലേക്ക് ക്ഷണിച്ചു.

തുടര്‍ന്ന് ട്രംപ് സ്വയം പുകഴ്ത്തി സംസാരിച്ചു. സംഭാഷണത്തിനിടെ തന്റെ മുഖചിത്രമുള്ള മാഗസിന്‍ ട്രംപ് കാണിച്ചു.അതിനിടെ പാന്റ്‌സ് അഴിക്കാന്‍ താന്‍ ട്രംപിനോട് ആവശ്യപ്പെട്ടു. അദ്ദേഹം കുറച്ചുമാത്രം അഴിച്ചു. ഏറെ നേരം തങ്ങള്‍ സംസാരിച്ചു.

മകളെപ്പോലെയാണെന്നാണ് ട്രംപ് തന്നെ വിശേഷിപ്പിച്ചത്. ദി അപ്രന്റിസ് എന്ന റിയാലിറ്റിഷോയില്‍ മത്സരാര്‍ത്ഥിയാകണം എന്ന് നിര്‍ദേശിച്ചു. അന്ന് രാത്രിയില്‍ ട്രംപുമായി ലൈംഗികബന്ധമുണ്ടായി.ഗര്‍ഭനിരോധന ഉറ ഉപയോഗിക്കാതെ, സുരക്ഷിതമല്ലാത്ത സെക്‌സാണുണ്ടായത്.

ഭാര്യ മെലാനിയയ്ക്ക് ഈ ബന്ധം ഇഷ്ടപ്പെടുമോ എന്ന് താന്‍ ചോദിച്ചിരുന്നു. ഞങ്ങളുടെ ഇടയില്‍ അത്തരം പ്രശ്‌നങ്ങളില്ലെന്നായിരുന്നു മറുപടി. ടിവി ഷോയില്‍ മത്സരാര്‍ത്ഥിയാകുന്നത് സംബന്ധിച്ച് പലതവണ അദ്ദേഹത്തെ വിളിച്ചു. എന്നാല്‍ അയാള്‍ തന്നെ കബളിപ്പിക്കുകയാണെന്ന് പിന്നീട് തിരിച്ചറിഞ്ഞു.

2007 ജൂലൈയില്‍ ട്രംപ് ആവശ്യപ്പെട്ടപ്രകാരം ബെവര്‍ലി ഹില്‍സ് ഹോട്ടലില്‍ ചെന്നു. ലൈംഗിക ബന്ധത്തിന് അദ്ദേഹം താല്‍പ്പര്യം പ്രകടിപ്പിച്ചെങ്കിലും താന്‍ വിസമ്മതിച്ചു. ടിവി ഷോയുടെ കാര്യം ചോദിച്ചപ്പോള്‍ അദ്ദേഹം ഉരുണ്ടുകളിച്ചു. പിന്നീട് മത്സരാര്‍ത്ഥിയാകാനാവില്ലെന്ന് അദ്ദേഹം ഫോണിലൂടെ അറിയിക്കുകയാണുണ്ടായത്.

ശേഷം ട്രംപിനെ കണ്ടിട്ടില്ല. അതിനിടെ 2011 ല്‍ ഇന്‍ടച്ച് മാഗസിനോട് തന്റെ അനുഭവ കഥ പങ്കുവെയ്ക്കാന്‍ കരാറിലേര്‍പ്പെട്ടിരുന്നു. 15,000 ഡോളറായിരുന്നു പ്രതിഫലം വാഗ്ദാനം ചെയ്യപ്പെട്ടത്. എന്നാല്‍ പൊടുന്നനെ അവര്‍ പിന്‍മാറി. കേസ് കൊടുക്കുമെന്ന് ട്രംപിന്റെ അഭിഭാഷകന്‍ ഭീഷണിമുഴക്കിയതോടെയാണ് അവര്‍ പിന്നോക്കം പോയത്.

ശേഷം അദ്ദേഹവുമായുള്ള ലൈംഗികബന്ധം പുറത്തുപറയരുതെന്ന് തനിക്ക് ഭീഷണിയുണ്ടായി. ജിമ്മില്‍ പോകാനായി ലാസ്‌വെഗാസിലെ ഒരു പാര്‍ക്കിംഗ് ഏരിയയില്‍ കാര്‍ നിര്‍ത്തിയപ്പോള്‍ ഒരു അജ്ഞാതനെത്തി. കഴിഞ്ഞ കഥകള്‍ മറന്നേക്കണെന്നും ട്രംപിനെ വെറുതെവിടണമെന്നും പറഞ്ഞു.

ഒപ്പമുണ്ടായിരുന്ന തന്റെ മകളെ നോക്കി സുന്ദരിയാണെന്നും അവളുടെ അമ്മയ്ക്ക് എന്തെങ്കിലും സംഭവിക്കുന്നത് മോശമായിരിക്കുമെന്നും പറഞ്ഞ് അയാള്‍ പോയി.ജീവിതത്തില്‍ ഇത്രത്തോളം ഭയം അനുഭവിച്ച അവസരമുണ്ടായിട്ടില്ല. പേടികൊണ്ടാണ് അന്ന് പൊലീസിനെ സമീപിക്കാതിരുന്നത്.

ട്രംപുമയുള്ള ബന്ധം പുറത്തുപറയാതിരിക്കാന്‍ അദ്ദേഹത്തിന്റെ അഭിഭാഷകന്‍ നല്‍കിയ 1.30 ലക്ഷം ഡോളര്‍ മടക്കി നല്‍കാന്‍ താന്‍ ഒരുക്കമാണെന്നും അവര്‍ വെളിപ്പെടുത്തി.

You might also like

Comments are closed.