Times Kerala

തക്കാളി കഴിക്കുന്നതിന്റെ ആരോഗ്യനേട്ടങ്ങൾ..!

 
തക്കാളി കഴിക്കുന്നതിന്റെ ആരോഗ്യനേട്ടങ്ങൾ..!

സസ്യശാസ്ത്രമനുസരിച്ച് പഴവർഗ്ഗത്തിൽപ്പെടുന്ന ഒരു ഫലമാണ് തക്കാളി. കുറച്ചുകൂടി വ്യക്തമായി പറഞ്ഞാൽ, ചെറുപഴങ്ങളുടെ വിഭാഗത്തിൽപ്പെടുന്നതാണ് തക്കാളി. ബീജകോശം ഫലമായി വികസിക്കുന്ന ഈ ഫലത്തിന്റെ ഉള്ളിൽത്തന്നെയാണ് അതിന്റെ വിത്തുകൾ നിലകൊള്ളുന്നത്.

അർബുദവിരുദ്ധത
തക്കാളിയിൽ അടങ്ങിയിരിക്കുന്ന ലൈകോപീൻ കുടൽ, സ്തനങ്ങൾ, ശ്വാസകോശം എന്നിവിടങ്ങളിലെ അർബുദകോശങ്ങളുടെ വളർച്ചയെ തടയുന്നതായി അറിയപ്പെടുന്നു. ഇതിൽ അടങ്ങിയിരിക്കുന്ന നിരോക്‌സീകാരികൾ ശരീരത്തിലെ മറ്റ് അർബുദപ്രവർത്തനങ്ങളെയും തടയുന്നു.

ഉയർന്ന രക്തസമ്മർദ്ദത്തെ കുറയ്ക്കുന്നു
താക്കാളിയുടെ വിത്തിൽ അടങ്ങിയിരിക്കുന്ന ലൈകോപീനും ക്ലോറോജെനിക് അമ്ലവും രക്തസമ്മർദ്ദത്തെ കുറയ്ക്കുവാനും, അങ്ങനെ രക്താധിസമ്മർദ്ദത്തിനുള്ള സാദ്ധ്യതയെ ലഘൂകരിക്കുകയും ചെയ്യുന്നു.

നീർവീക്കവിരുദ്ധ ഘടകങ്ങൾ
സ്വതന്ത്രകണങ്ങൾ ശരീരത്തിൽ രൂപംകൊള്ളുന്നത് നീർവീക്കം സൃഷ്ടിക്കും. തുടർച്ചയായ നീർവീക്കം രക്തധമനികൾ ദൃഢീകരിക്കപ്പെട്ട് ചുരുങ്ങുന്ന അവസ്ഥ, അസ്ഥിക്ഷയം, അൽഷിമേഴ്‌സ് അസുഖം, ഹൃദയപേശീരോഗങ്ങൾ തുടങ്ങിയവയ്ക്ക് കാരണമാകും. തക്കാളിവിത്തിൽ അടങ്ങിയിരിക്കുന്ന ലൈകോപീനും ബീറ്റാ കാരോട്ടിനും ശരീരത്തിൽ ഉണ്ടാകുന്ന സ്വതന്ത്രകണങ്ങളെ ഇല്ലായ്മ ചെയ്യുവാനും, അങ്ങനെ അസുഖങ്ങളെ തടയുവാനും സഹായിക്കും.

Related Topics

Share this story