Times Kerala

13 കോടിയുടെ വജ്രമോതിരം ഐസ് ബക്കറ്റില്‍

 

മിയാമി : പ്രശസ്ത അമേരിക്കന്‍ ചലച്ചിത്ര താരം പാരിസ് ഹില്‍ട്ടന്റെ 13 കോടിയുടെ വിവാഹമോതിരം നഷ്ടമായി. മിയാമിയില്‍ ഒരു നിശാപാര്‍ട്ടിക്കിടെയാണ് മോതിരം കൈവിട്ടുപോയത്. ചടങ്ങില്‍ നൃത്തം ചെയ്യുമ്പോഴാണ് വജ്രമോതിരം ഊര്‍ന്നുപോയത്. എന്നാല്‍ മണിക്കൂറുകള്‍ക്ക് ശേഷം ഒരു ഐസ് ബക്കറ്റില്‍ നിന്ന് മോതിരം കണ്ടെത്തി.

കൈകള്‍ ഉയര്‍ത്തി നൃത്തം ചെയ്യുകയായിരുന്നു ഹില്‍ട്ടണ്‍. ഈ സമയം മോതിരം ഊര്‍ന്നുപോയതാകണം. ഹില്‍ട്ടണ്‍ നിന്നിരുന്ന സ്ഥലത്തുനിന്ന് രണ്ട് മേശയ്ക്കപ്പുറമുള്ള ഒരു ഐസ് ബക്കറ്റിലാണ് മോതിരം കണ്ടെത്തിയത്.

മോതിരം അണിയിച്ച, പ്രതിശ്രുത വരന്‍ ക്രിസ് സില്‍ക്ക തന്നെയാണ് അത് കണ്ടെത്തിയതെന്നതാണ് ശ്രദ്ധേയമായ കാര്യം. ഹില്‍ട്ടണ്‍ കണ്ണീരുമായി നില്‍ക്കെയാണ് സില്‍ക്ക മോതിരം തിരെച്ചെടുക്കുന്നത്. ജീവിതത്തില്‍ ഇത്രത്തോളം ഭയപ്പെട്ട നിമിഷങ്ങളുണ്ടായിട്ടില്ലെന്ന്‌ ഹില്‍ട്ടണ്‍ പ്രതികരിച്ചു.ഭാരമുള്ളതായിരുന്നു മോതിരമെന്നും അതിനാല്‍ ഊരിപ്പോയതായിരിക്കുമെന്നുമാണ് ഹില്‍ട്ടണിന്റെ നിഗമനം. മൂന്ന് മാസം മുന്‍പായിരുന്നു ക്രിസിന്റെയും ഹില്‍ട്ടണിന്റെയും വിവാഹനിശ്ചയം. മോതിരത്തിന് വന്‍ വിലവരുന്നതിനാല്‍ പ്രത്യേക സുരക്ഷാഭടന്‍മാരെ തന്നെ താരം നിയോഗിച്ചിരുന്നു.

Related Topics

Share this story