Times Kerala

എന്റെ ക്രൈം പാർട്ണർക്ക്…; സമയ്ക്ക് വിവാഹ വാര്‍ഷിക ആശംസകളുമായി ആസിഫ് അലി

 
എന്റെ ക്രൈം പാർട്ണർക്ക്…; സമയ്ക്ക് വിവാഹ വാര്‍ഷിക ആശംസകളുമായി ആസിഫ് അലി

2009-ൽ ശ്യാമപ്രസാദിന്റെ ‘ഋതു’ എന്ന മലയാളചലച്ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ചു. അതിനു ശേഷം നിരവധി മലയാള സിനിമകളിൽ ആസിഫ് ശ്രദ്ധേയ വേഷങ്ങൾ കൈകാര്യം ചെയ്തു.ഇപ്പോളിതാ താരത്തിന്റെ  ഏഴാം വിവാഹ വാർഷികമാണ് ഇന്ന്. ഭാര്യയ്ക്ക് ആശംസകള്‍ നേർന്ന് ആസിഫ് അലി എത്തിയിരിക്കുകയാണ്.

ഹാപ്പി ആനിവേഴ്സറി പാർട്നർ ഇൻ ക്രൈം എന്നു കുറിച്ചുകൊണ്ടാണ് ആസിഫ് വെഡ്ഡിങ് ആനിവേഴ്സറി ചിത്രം പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തിന് താഴെ, ഗീതു മോഹൻദാസ്, വിനയ് ഫോർട്ട്, ടിറ്റോ വിൽസൺ തുടങ്ങി നിരവധി താരങ്ങളും ആരാധകരും ആശംസകളുമായി എത്തിയിട്ടുണ്ട്.

2013 മേയ് 26-നായിരുന്നു ആസിഫിന്റെയും തലശ്ശേരി സ്വദേശിനിയായ സമ മസ്‌റീന്റെയും വിവാഹം. ഈ ദമ്പതികൾക്ക് ആദം അലി എന്ന മകനും ഹസ്രിൻ എന്നൊരു മകളുമുണ്ട്.

Related Topics

Share this story