Times Kerala

റഷ്യയിലെ ഷോപ്പിംഗ്‌മാളിൽ വൻ തീപിടിത്തം; 37 പേർ മരിച്ചു

 

മോസ്കോ: റഷ്യയിലെ കെമറോവിലുള്ള ഷോപ്പിംഗ് മാളിൽ ഉണ്ടായ വൻ തീപിടിത്തത്തിൽ 37 പേർ മരിച്ചു.69 പേർ കെട്ടിടത്തിൽ കുടുങ്ങി കിടപ്പുണ്ടെന്നാണ് റിപ്പോർട്ട്. ഇതിൽ 40 പേർ കുട്ടികളാണ്. റഷ്യൻ ദുരന്തനിവാരണ വിഭാഗമാണ് ഇത് സംബന്ധിച്ച വിവരം പുറത്ത് വിട്ടത്. സംഭവത്തേത്തുടർന്ന് സമീപത്തെ കെട്ടിടങ്ങളിലും മറ്റുമുള്ള മുഴുവൻ ആളുകളെയും അഗ്നിശമനസേനാ വിഭാഗം ഒഴിപ്പിച്ചു.

ഷോപ്പിംഗ് മാളിനുള്ളിലെ സിനിമാ തിയറ്ററിൽ നിന്നാണ് തീപടർന്നതെന്നാണ് വിവരം. എന്നാൽ തീപിടിത്തത്തിനുള്ള കാരണം എന്താണെന്ന് വ്യക്തമല്ല. തീ ഇതുവരെ പൂർണമായി നിയന്ത്രണവിധേയമായിട്ടില്ല.

Related Topics

Share this story