Times Kerala

കേരളം പോലൊരു സംസ്ഥാനത്ത് ഇത്തരം സഭവങ്ങൾ അരങ്ങേറിയതിനെ ഓർത്ത് അങ്ങേയറ്റം വിലപിക്കുന്നു..; നടൻ നിവിൻ പോളി

 
കേരളം പോലൊരു സംസ്ഥാനത്ത് ഇത്തരം സഭവങ്ങൾ അരങ്ങേറിയതിനെ ഓർത്ത് അങ്ങേയറ്റം വിലപിക്കുന്നു..; നടൻ നിവിൻ പോളി

ബേസിൽ ജോസഫ് സംവിധാനം ചെയ്യുന്ന ‘മിന്നല്‍ മുരളി’ എന്ന സിനിമക്കായി കാലടി മണപ്പുറത്ത് നിര്‍മ്മിച്ച ക്രിസ്‌ത്യന്‍ പള്ളിയുടെ സെറ്റ് രാഷ്ട്രീയ ബജ്‌റംഗദള്‍ പൊളിച്ച സംഭവത്തില്‍ പ്രതികരണവുമായി നടൻ നിവിൻ പോളി.

നിവിൻ പോളിയുടെ ഫേസ്ബുക്ക് കുറിപ്പ്..;

കേരളം പോലൊരു സംസ്ഥാനത്ത് ഇത്തരം സഭവങ്ങൾ അരങ്ങേറിയതിനെ ഓർത്ത് അങ്ങേയറ്റം വിലപിക്കുന്നു. നൂറോളം തൊഴിലാളികൾ മാസങ്ങളോളം കഠിനാധ്വാനം ചെയ്തുണ്ടാക്കിയതായിരുന്നു അത്. നിർമ്മാതാക്കളും ഇതിനായി അക്ഷീണം പ്രയത്നിച്ചുണ്ട്. ഇത്തരത്തിലൊരു ഗംഭീര സെറ്റ് ഒരുക്കാൻ ചില്ലറയൊന്നും മെനക്കേടല്ല. മിന്നൽ മുരളി ടീമിന് എല്ലാ പിന്തുണയും അറിയിക്കുന്നു.

Related Topics

Share this story