Times Kerala

കാര്‍ഷിക പമ്പുകള്‍ സോളാര്‍ സംവിധാനത്തിലേക്ക് മാറ്റാന്‍ അവസരം

 
കാര്‍ഷിക പമ്പുകള്‍ സോളാര്‍ സംവിധാനത്തിലേക്ക് മാറ്റാന്‍ അവസരം

ഇടുക്കി :    സംസ്ഥാന സര്‍ക്കാരിന്റെ ഊര്‍ജ്ജവകുപ്പിന് കീഴിലുള്ള അനെര്‍ട്ട് PM -KUSUM പദ്ധതി പ്രകാരം കാര്‍ഷിക പമ്പുകള്‍ സോളാറിലേക്ക് മാറ്റുന്ന പദ്ധതിയില്‍ കൃഷി ഓഫീസുമായി ബന്ധപ്പെട്ട് കെ.എസ്.ഇ.ബിയില്‍ നിന്നും കാര്‍ഷിക കണക്ഷനായി എടുത്ത് പ്രവര്‍ത്തിക്കുന്ന പമ്പുകള്‍ സോളാര്‍ സംവിധാനത്തിലേക്ക് മാറ്റാന്‍ അവസരം. ഊര്‍ജ്ജ വകുപ്പിന്റെ കീഴിലുള്ള അനെര്‍ട്ടിന്റെ ജില്ലാ ഓഫീസുകളില്‍ ബന്ധപ്പെട്ട് കര്‍ഷകര്‍ ഉപയോഗിക്കുന്ന പമ്പുസെറ്റുകള്‍ സോളാര്‍ സംവിധാനത്തിലേക്ക് മാറ്റുന്നതിനും ഉപയോഗം കഴിഞ്ഞ് അധികമായി ലഭിക്കുന്ന വൈദ്യുതി കെ.എസ്.ഇ.ബി ഗ്രിഡിലേക്ക് നല്‍കി കര്‍ഷകര്‍ക്ക് അധിക വരുമാനം ഉണ്ടാക്കാന്‍ സാധിക്കും. 1 എച്ച്.പി മുതല്‍ 10 എച്ച്.പി വരെയുള്ള പമ്പുകള്‍ സോളാര്‍ സംവിധാനത്തിലേക്ക് മാറ്റാം. 1 എച്ച്.പി ശേഷിക്ക് കുറഞ്ഞത് 1 കിലോവാട്ട് എന്ന കണക്കിന് സോളാര്‍ പാനലുകള്‍ സാഥാപിക്കാം. പമ്പ് കപ്പാസിറ്റിയുടെ ഒന്നര മടങ്ങ് പരമാവധി സോളാര്‍ പാനലുകള്‍ സ്ഥാപിക്കാം. 1 എച്ച്.പി പമ്പ് സോളാര്‍ സംവിധാനത്തിലേക്ക് മാറ്റുന്നതിന് 54,000 രൂപയാണ് ചെലവ്. അതില്‍ 60 ശതമാനം തുക കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ സബ്സിഡിയായി നല്‍കും. 1 കിലോവാട്ട് സോളാര്‍ പാനലില്‍ നിന്നും 4-5 യൂണിറ്റ് വൈദ്യുതി ലഭിക്കും. രാവിലെ 7 മുതല്‍ വൈകിട്ട് 5 വരെ പമ്പുകള്‍ തുടര്‍ച്ചയായി ഉപയോഗിക്കാം. സോളാര്‍ പാനലുകള്‍ സ്ഥാപിക്കുന്നതിന് 1 കിലോവാട്ട് ശേഷിക്ക് 100 ചതുരശ്ര അടി നിഴല്‍രഹിത സ്ഥലം ആവശ്യമാണ്. പദ്ധതിക്കായി അനെര്‍ട്ട് ഗുണനിലവാരം ഉറപ്പുവരുത്തി ഏജന്‍സികളുടെ എംപാനല്‍മെന്റ് ലിസ്റ്റ് തയ്യാറാക്കുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. കര്‍ഷകര്‍ അവര്‍ക്ക് ഇഷ്ടമുള്ള ഏജന്‍സികളെ തെരഞ്ഞെടുത്ത് സോളാര്‍ പാനലുകള്‍ സ്ഥാപിക്കാം. കര്‍ഷകര്‍ 60 ശതമാനം സബ്സിഡി കുറച്ചുള്ള 40 ശതമാനം തുക അനെര്‍ട്ടിന്റെ ജില്ലാ ഓഫീസുകളില്‍ നല്‍കിയാല്‍ മതി. വിവരങ്ങള്‍ക്ക് ഫോണ്‍ 04862- 235152, 9188119406.

Related Topics

Share this story