Times Kerala

മില്‍ക്ക് ഷെഡ് ഡെവലപ്മെന്റ് പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു

 
മില്‍ക്ക് ഷെഡ് ഡെവലപ്മെന്റ് പദ്ധതിക്ക്  അപേക്ഷ ക്ഷണിച്ചു

ഇടുക്കി : പാല്‍ ഉല്പാദനത്തില്‍ സ്വയം പര്യാപ്തത കൈവരിക്കുന്നതിനു ക്ഷീരവികസനവകുപ്പ് മുഖാന്തിരം നടപ്പാക്കുന്ന മില്‍ക് ഷെഡ് ഡെവലപ്പ്മെന്റ് പദ്ധതിയിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. പദ്ധതിയുടെ ഭാഗമായി ഗോധനം ( സങ്കര വര്‍ഗ്ഗം, നാടന്‍ പശു ), 2 പശു യൂണിറ്റ്, അഞ്ചു പശു യൂണിറ്റ്, , 10 പശു യൂണിറ്റ്, കോമ്പോസിറ്റ് ഡയറി യൂണിറ്റുകള്‍, ആവശ്യാധിഷ്ഠിത ധനസഹായം, കാലിത്തൊഴുത്ത് നിര്‍മ്മാണം, കറവയന്ത്രം തുടങ്ങിയ വിവിധ പദ്ധതികള്‍ നടപ്പിലാക്കുന്നു. താല്പര്യമുള്ള ക്ഷീരകര്‍ഷകര്‍ ജൂണ്‍ 10 നു മുന്‍പ് ക്ഷീരവികസനയൂണിറ്റുകളില്‍ നിദ്ദിഷ്ട മാതൃകയില്‍ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ക്ഷീരവികസന യൂണിറ്റുകളുമായി ബന്ധപ്പെടണം.

Related Topics

Share this story