Times Kerala

മാനന്തവാടിയിൽ മൂന്നര വയസുകാരിയെ പീഡിപ്പിച്ച അതിഥി തൊഴിലാളി അറസ്‌റ്റില്‍; പിടിയിലായത് മാനന്തവാടി സർക്കസ് കൂടാരത്തിലെ ജീവനക്കാരൻ

 
മാനന്തവാടിയിൽ മൂന്നര വയസുകാരിയെ പീഡിപ്പിച്ച അതിഥി തൊഴിലാളി അറസ്‌റ്റില്‍; പിടിയിലായത് മാനന്തവാടി സർക്കസ് കൂടാരത്തിലെ ജീവനക്കാരൻ

വയനാട്: മൂന്നര വയസുകാരിയെ പീഡിപ്പിച്ച അതിഥി തൊഴിലാളി അറസ്‌റ്റില്‍. വയനാട്, മാനന്തവാടി സർക്കസ് കൂടാരത്തിലെ കലാകാരനും  ജാർഖണ്ഡ് സ്വദേശിയുമായ ഇബ്രാഹിം അൻസാരി (26) യാണ് അറസ്റ്റിലായത്. മാനന്തവാടി സി.ഐ എം.എം അബ്ദുൽ കരീമും സംഘവുമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

മാനന്തവാടിയിൽ വാടകയ്ക്ക്‌ താമസിക്കുന്ന ബംഗാൾ സ്വദേശികളായ ദമ്പതികളുടെ മൂന്നര വയസ്സുകാരിയായ കുഞ്ഞിനെയാണ് ഇയാൾ ലൈംഗികമായി പീഡിപ്പിച്ചത്. ഈ മാസം പകുതിമുതൽ കുട്ടിയെ ഇയാൾ പലതവണ പീഡിപ്പിച്ചതായാണ് പരാതി. പ്രതിക്കെതിരെ പോക്സോ നിയമം അനുസരിച്ചും ബലാത്സംഗത്തിനും കേസ് രജിസ്റ്റർ ചെയ്തു.

Related Topics

Share this story