Times Kerala

അയ്യപ്പനും കോശിയും ബോളിവുഡിലേക്ക്..!

 
അയ്യപ്പനും കോശിയും ബോളിവുഡിലേക്ക്..!

അയ്യപ്പനും കോശിയും ബോളിവുഡിലേക്ക്. സച്ചി രചനയും സംവിധാനവും നിർവഹിച്ച് 2020 ഫെബ്രുവരി 7-ന് പ്രദർശനത്തിനെത്തിയ ഒ ആക്ഷൻ-ത്രില്ലർ ചിത്രമാണ് അയ്യപ്പനും കോശിയും. പൃഥ്വിരാജും,ബിജു മേനോനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഈ ചിത്രം ഗോൾഡ് കോയിൻ മോഷൻ പിക്ചേഴ്സിൻറ്റെ ബാനറിൽ രഞ്ജിത്തും ,പി.എം ശശിധരനും ചേർന്നാണ് നിർമ്മിച്ചത്. ഹിന്ദിയിൽ നിർമ്മിക്കാനുള്ള അവകാശം റെക്കോർഡ് തുകയ്ക്ക് സ്വന്തമാക്കി ബോളിവുഡ് താരം ജോൺ എബ്രഹാം.

ഇക്കാര്യം സ്ഥിരീകരിച്ചത് ട്രേഡ് അനലിസ്റ്റ് തരൺ ആദർശ് ആണ്. ചിത്രത്തിനെക്കുറിച്ചുള്ള മറ്റു വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല. എന്തായാലും അയ്യപ്പന്റെയോ അതോ കോശിയുടെയോ, ഏത് വേഷത്തിലാണ് ജോൺ എബ്രഹാം അഭിനയിക്കുക എന്ന ആകാംക്ഷയിലാണ് പ്രേക്ഷകർ.

Related Topics

Share this story