Times Kerala

പൊലീസ് യൂണിഫോമിട്ട് യുവതിയുടെ ടിക് ടോക് വീഡിയോ; പണി കിട്ടിയത് സുഹൃത്തായ പോലീസുകാരന്

 
പൊലീസ് യൂണിഫോമിട്ട് യുവതിയുടെ ടിക് ടോക് വീഡിയോ; പണി കിട്ടിയത് സുഹൃത്തായ പോലീസുകാരന്

മുംബൈ: പൊലീസ് യൂണിഫോമിട്ട് ടിക് ടോക് വീഡിയോയിൽ കൂട്ടുകാരി പ്രത്യക്ഷപ്പെട്ടപ്പോൾ പണികിട്ടിയത് കൂട്ടുകാരനായ പൊലീസുകാരന്. ഇയാളുടെ യൂണിഫോമിട്ട് ആണ് യുവതി വീഡിയോയിൽ പ്രത്യക്ഷപ്പെട്ടത്. സംഭവത്തെ തുടർന്ന് പൊലീസ് കോൺസ്റ്റബിളിന് എതിരെ മേലുദ്യോഗസ്ഥൻ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ്.

മുംബൈയിലെ മിറ റോഡ് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ വിജയ് ബ്രംഹാനെയ്ക്ക് എതിരെയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. ബ്രംഹാനെയുടെ പൊലീസ് യൂണിഫോമിട്ട് ഒരു ബോളിവുഡ് പാട്ടിനൊപ്പമുള്ള വീഡിയോയിലാണ് സുഹൃത്തായ യുവതി പ്രത്യക്ഷപ്പെട്ടത്.വീഡിയോ ഇതിനോടകം തന്നെ വൈറലായി കഴിഞ്ഞു.

Related Topics

Share this story