Times Kerala

ദുബായില്‍ ഇനി ‘സ്മാര്‍ട്ട്’ ഡ്രൈവിങ് ടെസ്റ്റ്‌

 

ദുബായ് : ഡ്രൈവിങ് ടെസ്റ്റിനായി ദുബായില്‍ അത്യാധുനിക സംവിധാനങ്ങള്‍ അവതരിപ്പിച്ചു. റോഡ്‌സ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി വിഭാഗം മാതര്‍ അല്‍ തയേററാണ് ദുബായ് ഡ്രൈവിങ് സെന്ററിലെ സ്മാര്‍ട്ട് ഡ്രൈവിങ് യാര്‍ഡിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്.

ഡ്രൈവിങ് ടെസ്റ്റ് കേന്ദ്രത്തില്‍ പുതിയ വാഹനങ്ങളും അത്യാധുനിക ക്യാമറാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. പരീക്ഷാര്‍ത്ഥിയുടെ ഓരോ നീക്കങ്ങളും കൃത്യമായി പകര്‍ത്താന്‍ തക്ക രീതിയിലാണ് ക്യാമറാ സംവിധാനങ്ങള്‍ തയ്യാറാക്കിയിരിക്കുന്നത്. ടെസ്റ്റില്‍ പങ്കെടുക്കുന്നയാളുടെ ഓരോ പ്രതികരണങ്ങളും അപ്പപ്പോള്‍ ഫീഡ് ചെയ്യപ്പെടും.

ഡ്രൈവിങ് രീതിയും ഓടിക്കുന്നയാള്‍ വരുത്തുന്ന പിഴവുകളുമുള്‍പ്പെടെ ഓരോ വിവരങ്ങളും സെന്‍ട്രല്‍ പ്രോസസ്സറില്‍ ലഭ്യമാകും. ഇത് വിലയിരുത്തിയാണ് ഒരാള്‍ വിജയിച്ചോ പരാജയപ്പെട്ടോ എന്ന് വിധികല്‍പ്പിക്കുക. ഈ വര്‍ഷം അവസാനത്തോടെ യാര്‍ഡുകളുടെ എണ്ണം 16 ആക്കി ഉയര്‍ത്തുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

Related Topics

Share this story