മദ്യവിതരണത്തിനുള്ള ആപ്പ് ഇന്ന് പ്ലേസ്റ്റോറില്‍ എത്തിയേക്കും
May 25, 2020, 22:17 IST
കൊച്ചി: സംസ്ഥാനത്ത് മദ്യവിതരണം ഓൺലൈൻ വഴി നടത്താനായി തയ്യാറാക്കിയ ‘ബെവ് ക്യൂ’ എന്ന ആപ്പിന് ഇന്ന് ഗൂഗിളിന്റെ അനുമതി ലഭിച്ചേക്കുമെന്ന് റിപ്പോർട്ട്. പ്ലേസ്റ്റോറില്‍ നിന്ന് ആപ്പിന് അനുമതി ലഭിച്ചുകഴിഞ്ഞാല്‍ രണ്ട് ദിവസത്തിനകം മദ്യവില്‍പ്പന പുനരാരംഭിക്കാനാകുമെന്ന് ബെവ്കോ അധികൃതര്‍ കണക്ക് കൂട്ടുന്നു.കഴിഞ്ഞ ശനിയാഴ്ചയാണ് ബെവ് ക്യു ആപ്പ് പ്ലേസ്റ്റോറില്‍ അപ്ലോഡ് ചെയ്തത്. ആപ്പിന് അനുമതി ലഭിക്കാന്‍ ഏഴ് ദിവസം വരെ സമയമെടുക്കാറുണ്ടെന്നു ആപ്പിന്റെ നിർമ്മാതാക്കളായ ഫെയര്‍കോഡ് ടെക്നോളജീസ് പറഞ്ഞു. ആപ്പ് പ്രസിദ്ധീകരിക്കുന്ന വിവരം സര്‍ക്കാര്‍ തലത്തില്‍ നിന്ന് ഗൂഗിളിനെ അറിയിക്കുകയും കാലതാമസമില്ലാതെ പ്രസിദ്ധീകരിച്ചുക്കതിന് അനുമതി അഭ്യര്‍ത്ഥിക്കുകയും ചെയ്തതായാണ് വിവരം.