Times Kerala

സിനിമ സെറ്റ് തകർത്ത സംഭവം; ആക്രമണത്തിന് നേതൃത്വം നൽകിയയാൾ അറസ്റ്റിൽ

 
സിനിമ സെറ്റ് തകർത്ത സംഭവം; ആക്രമണത്തിന് നേതൃത്വം നൽകിയയാൾ അറസ്റ്റിൽ

കാലടി: ടൊവിനോ തോമസ് നായകനാകുന്ന ചിത്രം മിന്നൽ മുരളിയുടെ സെറ്റ് തകർത്ത സംഭവവുമായി ബന്ധപ്പെട്ട് ഒരാൾ അറസ്റ്റിൽ. ആക്രമണത്തിന് നേതൃത്വം നൽകിയ കാരി രതീഷിനെ കാലടി പോലീസാണ് അറസ്റ്റ് ചെയ്തത്. അങ്കമാലിയിൽ നിന്നും അറസ്റ്റ് ചെയ്ത ഇയാളെ പോലീസ് ചോദ്യം ചെയ്യുകയാണ്.ഷൂട്ടിങ്ങ് സെറ്റ് തകർത്തതുമായി ബന്ധപ്പെട്ട് നാല് പേരെക്കൂടി ഇനി പിടികൂടാനുണ്ട്.

Related Topics

Share this story