Times Kerala

മലമ്പുഴ നിയോജക മണ്ഡലം സുഭിക്ഷകേരളം പദ്ധതി അവലോകനം യോഗം ചേർന്നു

 
മലമ്പുഴ നിയോജക മണ്ഡലം സുഭിക്ഷകേരളം പദ്ധതി അവലോകനം യോഗം ചേർന്നു

മലമ്പുഴ:  മലമ്പുഴ നിയോജകമണ്ഡലത്തിലെ സുഭിക്ഷ കേരളം പദ്ധതി പുരോഗതി വിലയിരുത്തുന്നതിന് അവലോകനയോഗം ചേർന്നു. മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ കെ.വി വിജയദാസ് എം.എൽ.എ.യുടെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി ഷൈജ അധ്യക്ഷയായി. ഭരണപരിഷ്കാര കമ്മീഷൻ ചെയർമാനും മലമ്പുഴ എം.എൽ.എ.യുമായ വി.എസ് അച്യുതാനന്ദന്റെ നിർദ്ദേശപ്രകാരമാണ് യോഗം വിളിച്ചത്.

യുവജനങ്ങളെ കൃഷിയിലേക്ക് ആകർഷിക്കുന്നതിന്റെ ഭാഗമായി കൃഷി പാഠശാലകളും കൃഷിക്ക് ആവശ്യമായ ഉൽപാദന ഉപാധികൾ ലഭ്യമാക്കുന്നതിനായി ഞാറ്റുവേല ചന്തകളും നടത്തുവാൻ യോഗത്തിൽ തീരുമാനമായി. നിയോജക മണ്ഡലത്തിലെ മുഴുവൻ വീടുകളിലും ഒരു ഫലവൃക്ഷമെങ്കിലും നടുന്നതിന്റെ ഭാഗമായി തൈകൾ ലഭ്യമാക്കുന്നതിനുള്ള നടപടികൾ പൂർത്തീകരിച്ചു വരുന്നതായും പച്ചക്കറി തൈകളും ആവശ്യമായവർക്ക് ഗ്രോബാഗുകളും നൽകുന്നുണ്ടെന്നും കൃഷി വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.

Related Topics

Share this story