Times Kerala

അഞ്ചു വർഷത്തിൽ ചെയ്തു തീർക്കേണ്ട കാര്യങ്ങൾ നാല് വർഷത്തിനുള്ളിൽ ചെയ്തു തീർത്തു; ഭരണനേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രി

 
അഞ്ചു വർഷത്തിൽ ചെയ്തു തീർക്കേണ്ട കാര്യങ്ങൾ നാല് വർഷത്തിനുള്ളിൽ ചെയ്തു തീർത്തു; ഭരണനേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനവ സര്‍ക്കാര്‍ അഞ്ചാം വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ ഭരണനേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍. കോവിഡിന്റെ പശ്ചാത്തലത്തിൽ ആഘോഷമില്ലാതെയാണ് ഇത്തവണ വാർഷികം കടന്നു പോകുന്നത്.ലോകമെങ്ങും കൊവിഡ് പടരുന്ന പശ്ചാത്തലത്തില്‍ ആഘോഷിക്കാനുള്ള സന്ദര്‍ഭമല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. നാല് വര്‍ഷം തടസ്സങ്ങള്‍ ധാരളമായിരുന്നു. തുടരെ വന്ന പ്രകൃതി ക്ഷോഭം, മഹാമാരികള്‍. കേരളത്തിന്റെ വികസന രംഗത്തെ സാധാരണ നിലയില്‍ വലിയതോതില്‍ പ്രതികൂലമായി ബാധിക്കേണ്ടതാണ്. പക്ഷെ വികസന രംഗം തളര്‍ന്നില്ല എന്ന് അഭിമാന പൂര്‍വം പറയാന്‍ കഴിയും.പല ദുരന്തങ്ങളുണ്ടായിട്ടും വികസനരംഗം തളർന്നിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 2017 നവംബർ അവസാനം ഓഖി ചുഴലിക്കാറ്റ്, 2018 ഓഗസ്റ്റ് നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയം. നിപ്പ വൈറസിന്റെ വ്യാപനം തുടങ്ങി വിവിധ ദുരന്തങ്ങളാണ് സംസ്ഥാനം സഹിക്കേണ്ടിവന്നത്. വികസന ലക്ഷ്യത്തിനൊപ്പം ദുരന്തനിവാരണവും ഏറ്റെടുക്കേണ്ടിവന്നു. ഒരു ഘട്ടത്തിലും പകച്ചുനിന്നില്ല.ലക്ഷ്യങ്ങളിൽനിന്ന് തെന്നിമാറിയില്ല. നാലാം വർഷം പൂർത്തിയാക്കിയിരിക്കുകയാണെന്നും പിണറായി പറഞ്ഞു. സർക്കാർ അ‍ഞ്ചാം വർ‌ഷത്തിലേക്കു കടക്കുന്ന സാഹചര്യത്തിൽ തിരുവനന്തപുരത്ത്  മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

Related Topics

Share this story