Nature

പോളിടെക്‌നിക് പ്രവേശനം: അന്തിമ റാങ്ക് ലിസ്റ്റും ആദ്യ അലോട്ട്‌മെന്റും 18ന് പ്രസിദ്ധീകരിക്കും

പോളിടെക്‌നിക് പ്രവേശനത്തോടനുബന്ധിച്ച് ഓപ്ഷനുകള്‍ മാറ്റിക്കൊടുക്കുന്നതിനുള്ള സമയം ഇന്ന് (ജൂലൈ 16)വൈകിട്ട് നാല് മണിക്ക് അവസാനിക്കും. ജൂലൈ 18ന് അന്തിമ റാങ്ക് ലിസ്റ്റും ആദ്യ അലോട്ടുമെന്റും പ്രസിദ്ധീകരിക്കും. 18 മുതല്‍ 21 വരെ ആദ്യ ഓപ്ഷനുകള്‍ ലഭിച്ചവര്‍ക്കും കിട്ടിയ ഓപ്ഷനുകള്‍ കൊണ്ട് തൃപ്തിപ്പെട്ടവര്‍ക്കും സ്ഥാപനങ്ങളില്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കി മുഴുവന്‍ ഫീസും (പി.ടി.എ ഡെവലപ്‌മെന്റ് ഫണ്ട് ഉള്‍പ്പടെ) അടച്ച് പ്രവേശനം നേടാം. പ്രവേശനം നേടിയാല്‍ ബ്രാഞ്ചുകളോ, ഇന്‍സ്റ്റിറ്റിയൂഷനുകളോ മാറാന്‍ കഴിയില്ല. കിട്ടിയ ബ്രാഞ്ചോ സ്ഥാപനമോ താല്പര്യമില്ലെങ്കില്‍ ഉയര്‍ന്ന ഓപ്ഷനുകള്‍ മാത്രം നിലനിര്‍ത്താന്‍ ഏറ്റവും അടുത്ത ഗവണ്മെന്റ്/എയിഡഡ് പോളിടെക്‌നിക്കുകളില്‍ പോയി രജിസ്റ്റര്‍ ചെയ്യാം. അവര്‍ക്ക് കിട്ടിയ ഓപ്ഷനുകള്‍ നഷ്ടപ്പെടുകയും, ഉയര്‍ന്ന ഓപ്ഷനുകള്‍ നില നില്‍ക്കുകയും ചെയ്യും. കിട്ടിയ ഓപ്ഷനുകള്‍ നില നിര്‍ത്തിതന്നെ ഉയര്‍ന്ന ഓപ്ഷനുകള്‍ക്കു ശ്രമിക്കണമെങ്കില്‍ ഏറ്റവും അടുത്ത ഗവണ്മെന്റ്/എയിഡഡ് പോളിടെക്‌നിക്കുകളില്‍ പോയി സര്‍ട്ടിഫിക്കറ്റുകളും (അപേക്ഷയോടൊപ്പം സമര്‍പ്പിച്ച മുഴുവന്‍ അസ്സലുകളും) സമര്‍പ്പിച്ച് രജിസ്റ്റര്‍ ചെയ്യാം. രജിസ്റ്റര്‍ ചെയ്യുന്നതോടൊപ്പം ഉയര്‍ന്ന ഓപ്ഷനുകള്‍ പരസ്പരം മാറ്റുന്നതിനോ ഏതെങ്കിലും ഓപ്ഷന്‍ ഡിലീറ്റു ചെയ്യുന്നതിനോ അവസരം ഉണ്ടായിരിക്കും. പോളിടെക്‌നിക്കുകളിലെ ഹെല്‍പ് ഡെസ്‌ക്കുകള്‍ ഞായറാഴ്ചയും പ്രവര്‍ത്തിക്കും.

prd
Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.