Times Kerala

സര്‍ക്കാര്‍ അഞ്ചാം വര്‍ഷത്തിലേക്ക്; ഫേസ്‌ബുക്കിലൂടെ മുഖ്യമന്ത്രി ജനങ്ങളുമായി സംവദിക്കും

 
സര്‍ക്കാര്‍ അഞ്ചാം വര്‍ഷത്തിലേക്ക്; ഫേസ്‌ബുക്കിലൂടെ മുഖ്യമന്ത്രി ജനങ്ങളുമായി സംവദിക്കും

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍റെ നേതൃത്വത്തിലുള്ള ഇടതുമുന്നണി സര്‍ക്കാര്‍ അഞ്ചാം വര്‍ഷത്തിലേക്ക് കടന്നിരിക്കുകയാണ്. കൊവിഡ് പ്രതിസന്ധികൾ നിലനിൽക്കുന്നതിനാൽ ഇത്തവണ ആഘോഷങ്ങളില്ല. അതേസമയം, സർക്കാരിന്‍റെ അടുത്ത ഒരു വർഷത്തെ പരിപാടികൾ മുഖ്യമന്ത്രി ഇന്ന് പ്രഖ്യാപിക്കും. ഇതിനായി രാവിലെ 11ന് പ്രത്യേക വാർത്ത സമ്മേളനം നടത്തും. മുഖ്യമന്ത്രിയോട് പൊതുജനങ്ങൾക്ക് ചോദ്യങ്ങൾ ചോദിക്കാനും അവസരമൊരുക്കിയിട്ടുണ്ട്. വാർത്ത സമ്മേളനത്തിന് ശേഷം ഫേസ്ബുക്ക് ലൈവിൽ മുഖ്യമന്ത്രി എത്തും.

Related Topics

Share this story